നിരവധി മോഷണക്കേസുകളിൽ പ്രതികളായ രണ്ടുപേർ അറസ്​റ്റിൽ

കൊല്ലം: നിരവധി മോഷണക്കേസുകളിൽ പ്രതിയായ രണ്ടുപേർ പിടിയിൽ. തിരുവനന്തപുരം കരമന പൂജപ്പുര മുടവൻമുകൾ ആറ്റിൻകര വീട്ടിൽ ജയൻ (33), കൊല്ലം വെസ്റ്റ് വില്ലേജിൽ പള്ളിത്തോട്ടം ചേരിയിൽ എച്ച്.ആൻഡ്.സി കോേമ്പാണ്ടിൽ സിയാദ് (40) എന്നിവരാണ് പടിയിലായത്. കൊല്ലം ജില്ല ആശുപത്രിക്ക് സമീപംെവച്ച് സംശയകരമായ സാഹചര്യത്തിൽ ആയുധങ്ങളുമായാണ് ഇവരെ പിടികൂടിയത്. നിരവധി മോഷണ കേസുകളിൽ പ്രതിയായ ജയൻ വിയ്യൂർ ജയിലിൽനിന്ന് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയശേഷം കൊല്ലം പള്ളിത്തോട്ടം സ്വദേശിയായ സിയാദുമായി ചേർന്ന് മോഷണം നടത്തിവരുകയായിരുന്നു. സിറ്റി പൊലീസ് കമീഷണർ ഡോ. ശ്രീനിവാസി​െൻറ നിർദേശാനുസരണം അസി. കമീഷണർ ജോർജ് കോശിയുടെ നേതൃത്വത്തിൽ ഈസ്റ്റ് ഇൻസ്പെക്ടർ എസ്. മഞ്ജുലാൽ, സബ് ഇൻസ്പെക്ടർ ഇ. അബ്ദുൽ റഹ്മാൻ, ജിജുകുമാർ, എം.കെ. ചിത്തരഞ്ജൻ, എ.എസ്.ഐ ഡി. യേശുദാസൻ, ജയചന്ദ്രൻ, എസ്.സി.പി.ഒ ഓമനക്കുട്ടൻ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.