പോരുവഴി സ്കൂളിൽ ശീതകാല പച്ചക്കറികൾ വിളവെടുത്തു

ശാസ്താംകോട്ട: പോരുവഴി ഗവ. ഹയർ സെക്കൻഡറി സ്കൂൾ കാർഷിക ക്ലബ് പി.ടി.എയുടെ സഹകരണത്തോടെ നടത്തിയ ശീതകാല പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് നടത്തി. കാബേജ്, കോളിഫ്ലവർ, കാരറ്റ് എന്നിവയാണ് വിദ്യാർഥികൾ കൃഷിചെയ്തത്. പോരുവഴി കൃഷിഭവ​െൻറ സാങ്കേതികസഹകരണവും കുട്ടികൾക്ക് ലഭിച്ചു. വിളവെടുപ്പ് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. ശിവശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ആർ. ഗോപാലകൃഷ്ണൻ, ഹെഡ്മാസ്റ്റർ എ. നിസാർ, പി.ടി.എ പ്രസിഡൻറ് സിബി ചാക്കോ, ക്ലബ് കൺവീനർ ലേഖാ ശങ്കർ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.