അഞ്ചൽ: വസ്തുസംബന്ധമായ തർക്കത്തെത്തുടർന്ന് പരിസരവാസികളായ ബന്ധുക്കൾ തമ്മിൽ സംഘട്ടനം. ഇരു വിഭാഗത്തിലുംപെട്ട ആറുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറം അനിൽഭവനിൽ മുരളീധരൻ (50), മകൻ അനിൽ (25), അനിലിെൻറ ഭാര്യ രമ്യ (21), ഏറം തൊടിയിൽ വീട്ടിൽ ദിവാകരൻ (65), ഭാര്യ ഇന്ദിര (60), മകൻ വിഷ്ണു (29) എന്നിവർക്കാണ് പരിക്കേറ്റത്. അനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. തലക്ക് പരിക്കേറ്റ വിഷ്ണു വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവർ പരിക്കുകളോടെ അഞ്ചലിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അഞ്ചൽ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.