ദലിത് വിരുദ്ധത ആധുനിക രൂപഭാവങ്ങളിൽ അരങ്ങേറുന്നു –പി. രാമഭദ്രൻ

കൊല്ലം: വടയമ്പാടി ഭജനമഠത്തിൽ നടന്ന ദലിത് ആത്മാഭിമാന മഹാസംഗമത്തെ പൊലീസും സംഘ്പരിവാറും ചേർന്ന് അടിച്ചമർത്താൻ ശ്രമിച്ചത് ചരിത്രത്തെ പുറകോട്ടുനയിക്കുന്ന വിരോധാഭാസവും ദലിത് വിരുദ്ധതയുടെ നിർല്ലജ്ജമായ പ്രതിഫലനവുമാണെന്ന് കേരള ദലിത് ഫെഡറേഷൻ (കെ.ഡി.എഫ്) സംസ്ഥാന പ്രസിഡൻറ് പി. രാമഭദ്രൻ. ദലിത് വിരുദ്ധത ആധുനിക രൂപഭാവങ്ങളിൽ അഴിഞ്ഞാടുന്നു. ചിത്രകാരനായിരുന്ന അശാന്ത​െൻറ മൃതദേഹത്തോട് വിവേചനം കാട്ടിയത് ജാതിയുടെ പേരിലായിരുന്നു. വടയമ്പാടിയിൽ ഉൾപ്പെടെ ദലിതർക്കുനേരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ചതിനാണ് കവി കുരീപ്പുഴ ശ്രീകുമാറിനെ സംഘ്പരിവാർ ആക്രമിച്ചത്. അവകാശ പോരാട്ടങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തിയും രാജ്യേദ്രാഹ കുറ്റം ചാർത്തിയും തകർക്കാനാണ് പ്രമുഖ രാഷ്ട്രീയ പാർട്ടികളും ഭരണകൂടവും ശ്രമിക്കുന്നത്. ഇത്തരം അടിച്ചമർത്തലുകൾക്കെതിരെ മഹാരാഷ്ട്രയിലേതുപോലുള്ള ദലിത് മുന്നേറ്റങ്ങൾ രൂപപ്പെടുമെന്ന് രാമഭദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.