കുണ്ടറ: കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ കടയ്ക്കൽ കോട്ടുക്കലിൽ ആർ.എസ്.എസ് നടത്തിയ ആക്രമണത്തിൽ വ്യാപകപ്രതിഷേധം. ആക്രമണത്തിൽ സർഗ സാംസ്കാരിക സാർവദേശീയ സമിതി പ്രതിഷേധിച്ചു. പ്രസിഡൻറ് എ. ജെയിംസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോളി നെൽസൺ, ജെ. അലോഷ്യസ്, കൊച്ചുപ്ലാമൂട് രമേശ്, മജീഷ്യൻ ആർ.സി. ബോസ് എന്നിവർ സംസാരിച്ചു. കവിയോട് കാട്ടിയ കാടത്തം സാംസ്കാരിക കേരളത്തിന് അപമാനമാണെന്നും തനി സാംസ്കാരിക സമിതിയോഗം അഭിപ്രായപ്പെട്ടു. ആർ. തുളസി അധ്യക്ഷത വഹിച്ചു. കവി ശശിധരൻ കുണ്ടറ, റെനി, അജയകുമാർ, അജേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.