ശാസ്താംകോട്ട: ശൂരനാട് വടക്ക് പഞ്ചായത്ത് ഭരണസമിതിയിലെ കോൺഗ്രസ് വനിത അംഗത്തിെൻറ മാല ബൈക്കിലെത്തിയ രണ്ടംഗസംഘം പൊട്ടിച്ചെടുത്ത് കടന്നു. വ്യക്തമായ വിവരങ്ങൾ സഹിതം ഉടൻ ഫോണിൽ ശൂരനാട് പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടെങ്കിലും തൊട്ടുമുന്നിലെ റോഡിൽ ഇറങ്ങാൻപോലും പൊലീസ് കൂട്ടാക്കിയില്ലെന്ന് ആരോപണമുണ്ട്. അഞ്ച് മിനിറ്റിനകം മോഷ്ടാക്കൾ ശൂരനാട് പൊലീസ് സ്റ്റേഷന് മുന്നിലൂടെ കടന്നുപോയ ദൃശ്യങ്ങൾ സമീപത്തെ കടയിലെ നിരീക്ഷണ കാമറയിൽനിന്ന് ലഭിച്ചു. ചൊവ്വാഴ്ച രാവിലെ 11 ഒാടെയാണ് പഞ്ചായത്തംഗം ഗംഗാദേവിയുടെ മാല കൊല്ലം--തേനി ദേശീയപാതയിൽ പുളിമൂട് ചന്തയിൽ െവച്ച് അപഹരിക്കപ്പെട്ടത്. വീട്ടിൽനിന്ന് പഞ്ചായത്ത് ഓഫിസിലേക്ക് ടൂവീലറിൽ പോകുമ്പോഴാണ് പാഞ്ഞെത്തിയ യുവാക്കൾ മാല പൊട്ടിച്ചെടുത്തത്. നില തെറ്റിയ ഇവർ താഴെവീണെങ്കിലും എഴുന്നേറ്റ് ശൂരനാട് പൊലീസ് സ്റ്റേഷനിൽ വിളിച്ചറിയിച്ചു. പൊലീസ് സ്റ്റേഷെൻറ ദിശയിലേക്കായിരുന്നു യുവാക്കൾ ബൈക്ക് ഓടിച്ചുപോയത്. പിന്നാലെ സ്റ്റേഷനിൽ ഗംഗാദേവി എത്തിയെങ്കിലും തണുപ്പൻ പ്രതികരണമാണ് ഉദ്യോഗസ്ഥരിൽ നിന്നുണ്ടായത്. ഇതോടെ പഞ്ചായത്തംഗവും പൊലീസ് ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് നടത്തിയ പരിശോധനയിലാണ് പരാതിപ്പെട്ട് അഞ്ച് മിനറ്റിനകം ഈ ബൈക്ക് പൊലീസ് സ്റ്റേഷൻ മുന്നിലൂടെ ഓടിച്ചുപോകുന്ന ദൃശ്യം അമ്പിളി എൻറർപ്രൈസസ് എന്ന വ്യാപാരസ്ഥാപനത്തിലെ കാമറയിൽനിന്ന് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.