ആർക്കുംവേണ്ടാതെ കോയിൻ ടെലിഫോൺ ബൂത്തുകൾ

പുനലൂർ: ജനങ്ങൾക്ക് ഏറെ പ്രയോജനമായിരുന്ന കോയിൻ ടെലിഫോൺ ബൂത്തുകൾ െമാബൈലുകളുടെ വ്യാപനത്തോടെ ആർക്കും വേണ്ടതായി. റെയിൽവേ സ്റ്റേഷനുകൾ, ബസ്സ്റ്റാൻഡുകൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങി ജനങ്ങൾ തിങ്ങിക്കൂടുന്ന പൊതുസ്ഥലങ്ങളിൽ ബി.എസ്.എൻ.എൽ അടക്കം ടെലിഫോൺ കമ്പനികളാണ് ഇത്തരം ബൂത്തുകൾ സജ്ജീകരിച്ചിരുന്നത്. ഫോണിന് താഴെയുള്ള കൗണ്ടറിൽ ഒരു രൂപ നാണയം ഇട്ടാൽ പ്രവർത്തനമാകുന്ന ഇത്തരം ഫോണുകൾ യാത്രക്കാർക്ക് വളരെ പ്രയോജനമായിരുന്നു. ദിവസം മുഴുവൻ പ്രവർത്തിക്കുന്നതും മറ്റാരുടെയും സഹായം വേണ്ടായെന്നതും ഈ ഫോണുകളുടെ പ്രത്യേകതയാണ്. എന്നാൽ, മിക്കവരുടേയും കൈയിൽ മൊബൈൽ സ്ഥാനംപിടിച്ചതോടെ കോയിൻ ബൂത്തുകളെയെന്നല്ല ടെലിഫോൺ ബൂത്തുകളിലും ആരും ആശ്രയിക്കാതായി. വരുമാനം കുറഞ്ഞതോടെ മിക്ക കോയിൻ ബൂത്തുകളും പ്രവർത്തനം നിലച്ചതിനാൽ ഉപേക്ഷിച്ച നിലയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.