വിദ്യാർഥി രാഷ്ട്രീയം വേണ്ടന്ന് പറയുന്നവർ സർഗാത്മകതയെയാണ് നിരോധിക്കുന്നത് -കുരീപ്പുഴ ശ്രീകുമാർ കൊല്ലം: വിദ്യാർഥി രാഷ്ട്രീയം വേണ്ടെന്ന് പറയുന്നവർ സർഗാത്മകതയെയാണ് നിരോധിക്കുന്നതെന്നും അതിനെതിരെ കൗമാരങ്ങൾ ഉണരണമെന്നും കവി കുരീപ്പുഴ ശ്രീകുമാർ. അഷ്ടമുടിയുടെ തീരത്ത് കേരള സർവകലാശാല യൂനിയൻ സംഘടിപ്പിച്ച 'എട്ടുമുടി' സാഹിത്യക്യാമ്പിെൻറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂട്ടായ സംവാദങ്ങൾ, രാഷ്ട്രീയചിന്ത, കഥ, കവിത, കലാരൂപം ഇവ ഒന്നും വേണ്ടേന്നാണ് കാമ്പസ് രാഷ്ട്രീയത്തെ നിരോധിക്കുന്നവർ പറയുന്നത്. ഈ ചതിക്കുഴിയിൽ കുട്ടികൾ വീഴരുതെന്ന് അദ്ദേഹം പറഞ്ഞു. കലിബുർഗി മുതൽ ഗൗരി ലങ്കേഷ് വരെയുള്ളവരെ കൊലപ്പെടുത്തിയ കൈകളാണ് കവിക്കെതിരെയും ഉയർന്നതെന്നും ഈ വർഗീയ ഫാഷിസ്റ്റ് ശക്തികൾക്കെതിരെ വിദ്യാർഥി സമൂഹം പ്രതിരോധം തീർക്കുകയാണെന്ന് ഉറക്കെപ്പറഞ്ഞാണ് കുട്ടികൾ കവിയെ ക്യാമ്പിലേക്ക് ആനയിച്ചത്. 'കുരീപ്പുഴയോടൊപ്പം' പ്ലക്കാർഡുകളും ഉയർത്തി കുട്ടികൾ കവിയോടുള്ള ഐക്യദാർഢ്യവും പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.