കേരളം സംഘ്പരിവാറിന് തീറെഴുതിക്കൊടുത്താണ്​ പിണറായി സർക്കാർ മുന്നോട്ടുപോകുന്നത്​ ^വി.ടി. ബൽറാം

കേരളം സംഘ്പരിവാറിന് തീറെഴുതിക്കൊടുത്താണ് പിണറായി സർക്കാർ മുന്നോട്ടുപോകുന്നത് -വി.ടി. ബൽറാം കൊട്ടിയം: കേരളം സംഘ്പരിവാറിന് തീറെഴുതിക്കൊടുത്താണ് പിണറായി സർക്കാർ മുന്നോട്ടുപോകുന്നതെന്നും സർക്കാറൽനിന്ന് ലഭിക്കുന്ന ആത്മവിശ്വാസമാണ് കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിക്കാൻ കാരണമായതെന്നും വി.ടി. ബൽറാം എം.എൽ.എ. യു.ഡി.എഫ് പ്രതിഷേധ കോട്ടയുടെ സമാപന സമ്മേളനം കൊട്ടിയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം ഏത് ദിശയിലേക്കാണ് പോകുന്നതെന്ന് സി.പി.എമ്മിന് തിരിച്ചറിയാൻ കഴിയുന്നില്ല. നരേന്ദ്ര മോദിയെ ഫാഷിസ്റ്റ് എന്നു വിളിക്കരുതെന്നാണ് സി.പി.എമ്മിലെ കാരാട്ട് പക്ഷം പറയുന്നത്. സുപ്രീംകോടതിയിലും തെരഞ്ഞെടുപ്പ് കമീഷനിലും തുടങ്ങി എല്ലാ ജനാധിപത്യ സംവിധാനങ്ങളും ഫാഷിസ്റ്റ്, സംഘ്പരിവാർ ശക്തികളുടെ കൈകൾ എത്തിച്ചേർന്നിരിക്കുന്നു. കേരളത്തി​െൻറ തെരുവുകളിൽ സംഘ്പരിവാർ സംഘടനകൾക്ക് അഴിഞ്ഞാടാൻ സ്വാതന്ത്യം ചെയ്തുകൊടുക്കുന്ന ഭരണകൂടമായി പിണറായി സർക്കാർ മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി സെക്രട്ടറി എ. ഷാനവാസ് ഖാൻ അധ്യക്ഷത വഹിച്ചു. പ്രയാർ ഗോപാലകൃഷ്ണൻ, വാക്കനാട് രാധാകൃഷ്ണൻ, ലതിക സുഭാഷ്, സിസിലി സ്റ്റീഫൻ, എൻ. അഴകേശൻ, ഡി.സി.സി ഭാരവാഹികളായ വാളത്തുംഗൽ രാജഗോപാൽ, ആദിക്കാട് മധു, ഉമയനല്ലൂർ റാഫി, രാജൻ തട്ടാമല, കെ.ബി. ഷഹാൽ, ഫൈസൽ കുളപ്പാടം, ബേബി സൺ, മണിയംകുളം ബദറുദീൻ, മോഹൻകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.