സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച നടത്താന്‍ ശ്രമിക്കുന്നതിനിടെ വാഹനം അപകടത്തില്‍പെട്ടു

കുന്നിക്കോട്: യാത്രക്കാരനെ വാഹനത്തില്‍ കയറ്റിയശേഷം . കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ കോട്ടവട്ടം ജങ്ഷന് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെ 3.30ഓടെയായിരുന്നു സംഭവം. രാത്രി കൊട്ടാരക്കരയില്‍നിന്ന് പുനലൂരിലേക്ക് ബസ് കാത്തുനില്‍ക്കുകയായിരുന്നു തെന്മല ശിവാലയത്തില്‍ ശിവകുമാർ. ടൗണില്‍ നിെന്നത്തിയ കാര്‍ ശിവകുമാറിനെ പുനലൂരിലേക്കാണെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റി. തുടര്‍ന്ന് കുന്നിക്കോട് ജങ്ഷന് സമീപം എത്തിയപ്പോഴേക്കും കാറിലുണ്ടായിരുന്നവര്‍ ശിവകുമാറി​െൻറ മാല പിടിച്ചുവാങ്ങാന്‍ ശ്രമിച്ചു. പിടിവലി ഉണ്ടാകുന്നതിനിടെ വാഹനത്തി​െൻറ നിയന്ത്രണംവിട്ടു. കോട്ടവട്ടത്തിനും ഇളമ്പല്‍ ജങ്ഷനും ഇടയില്‍ വര്‍ക്ഷോപ്പിന് സമീപമുള്ള തോട്ടിലേക്ക്‌ കാര്‍ മറിയുകയായിരുന്നു. പട്രോളിങ്ങിനെത്തിയ കുന്നിക്കോട് പൊലീസാണ് കാര്‍ അപകടത്തില്‍പെടുന്നത് കണ്ടത്. തുടര്‍ന്ന് അപകടത്തില്‍പെട്ടവരെ രക്ഷിക്കുന്നതിനിടെ ഒരാള്‍ ഓടി രക്ഷപ്പെട്ടു. സംശയംതോന്നിയ പൊലീസുകാര്‍ ചോദ്യംചെയ്തപ്പോഴാണ് സംഭവം അറിയുന്നത്. ഇതിനിടെ ശിവകുമാറി​െൻറ മാല നഷ്ടപ്പെട്ടതായും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.