കാര്‍ഷികവൃത്തിയെ പരിപോഷിപ്പിക്കുന്നതില്‍ ഗ്രാമീണ കൂട്ടായ്മകള്‍ക്കുള്ള പങ്ക് മഹത്തരം -മേയർ കൊട്ടിയം: കാര്‍ഷികമേഖലയെ പരിപോഷിപ്പിക്കുന്നതില്‍ ഗ്രാമീണ കൂട്ടായ്മകള്‍ക്കുള്ള പങ്ക് മഹത്തരമെന്ന് മേയര്‍ വി. രാജേന്ദ്രബാബു. ഉമയനല്ലൂര്‍ സമൃദ്ധി സ്വാശ്രയ കര്‍ഷകസമിതി പന്നിമന്‍ ശ്രീ മാടന്‍കോവില്‍ ക്ഷേത്ര ഭരണസമിതിയുമായി ചേര്‍ന്ന് ക്ഷേത്രോത്സവ ഭാഗമായി സംഘടിപ്പിച്ച ജൈവ കാര്‍ഷിക വിളകളുടെ പ്രദര്‍ശനവും വിപണനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷകരില്‍നിന്നും നേരിട്ട് ശേഖരിച്ച വിഷരഹിത ഭക്ഷ്യവസ്തുക്കളും കൂടാതെ കാര്‍ഷിക ഉപകരണങ്ങളുമാണ് സമിതി പ്രദര്‍ശനത്തിന് എത്തിച്ചത്. ക്ഷേത്ര പ്രസിഡൻറ് പ്രകാശ് വി. നായര്‍ക്ക് വിളകള്‍ നല്‍കി ഡി.സി.സി വൈസ് പ്രസിഡൻറ് എസ്. വിപിനചന്ദ്രന്‍ വിപണനോദ്ഘാടനം നിർവഹിച്ചു. സൗജന്യ വിത്ത് വിതരണം ക്ഷേത്ര സെക്രട്ടറി രാജേഷിന് നല്‍കി മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രാജീവ് നിർവഹിച്ചു. സമൃദ്ധി ജനറല്‍ കണ്‍വീനര്‍ കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു. ബി.ജെ.പി ഇരവിപുരം മണ്ഡലം ജനറല്‍ സെക്രട്ടറി സി.ബി. പ്രതീഷ് സംസാരിച്ചു. ആർ. രാജീവ് സ്വാഗതവും ഗോപാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. സമൃദ്ധി ചെയര്‍മാന്‍ രാധാകൃഷ്ണപിള്ള, ബിജു കോട്ടറ, ആർ. രതീഷ്, ഷീല ബിജു, ബിജു, രാധാകൃഷ്ണപിള്ള, സുനില്‍കുമാർ, വിവേക്, അജിത്, ക്ഷേത്ര ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വംനല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.