കൊല്ലം: അറിയുവാനും അറിയിക്കുവാനുമുള്ള പൗരെൻറ അവകാശം നിഷേധിക്കാൻ കോടതികളെ മറയാക്കരുതെന്ന് ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ. കോടികളുടെ തട്ടിപ്പ് നടത്തിയവർ കോടതിവിധിയെ മറപിടിച്ച് സത്യങ്ങൾ മൂടിെവക്കാൻ ശ്രമിക്കുകയാണ്. മക്കളെ നേർവഴിയിലേക്ക് നയിക്കുന്നതിനുപകരം തട്ടിപ്പിനെ ന്യായീകരിക്കുകയും നിയമപരമായ ഒത്താശചെയ്ത് കൊടുക്കുകയും ചെയ്യുന്ന നടപടി നേതാക്കൾക്ക് ഭൂഷണമല്ലെന്നും ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ പ്രസ്താവനയിൽ പറഞ്ഞു. കോടതിവിധികളുടെ തണലിൽ താൽക്കാലികമായി വിവരങ്ങൾ പുറത്തുവരാതിരിക്കാൻ കഴിയുമെങ്കിലും സത്യം എക്കാലത്തും മറച്ചുെവക്കൻ കഴിയില്ലെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.