കൊല്ലം: പട്ടികജാതി വികസനവകുപ്പ് നടപ്പാക്കുന്ന വീടുകളില്‍ പഠനമുറി നിര്‍മാണ ധനസഹായത്തിന് എട്ടു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപെട്ടവര്‍ക്ക് അപേക്ഷിക്കാം. തഴവ, ആലപ്പാട് ഒഴികെയുള്ള പഞ്ചായത്തുകള്‍, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി എന്നീ പ്രദേശങ്ങളിലുള്ളവരെയാണ് പരിഗണിക്കുന്നത്. സംസ്ഥാന സിലബസില്‍ ഗവണ്‍മെൻറ്/എയ്ഡഡ്/ടെക്‌നിക്കല്‍/സ്‌പെഷല്‍ സ്‌കൂളുകളില്‍ പഠനം നടത്തുന്നവരായിരിക്കണം. വരുമാനപരിധി ഒരു ലക്ഷം. വീടിെൻറ വിസ്തീര്‍ണം 600 സ്‌ക്വര്‍ ഫീറ്റില്‍ താഴെയായിരിക്കണം. ജാതി, വരുമാനം, വീടിെൻറ വിസ്തീര്‍ണം തിട്ടപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്, പഞ്ചായത്തില്‍നിന്നോ മുനിസിപ്പാലിറ്റിയില്‍നിന്നോ പഠനമുറി ധനസഹായം ലഭിച്ചിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം 15നകം ഓച്ചിറ ബ്ലോക്ക് പട്ടികജാതി വികസന ഓഫിസില്‍ അപേക്ഷ നല്‍കണം. ഫോൺ: 854730024. തൊഴിലധിഷ്ഠിത കോഴ്‌സ് കൊല്ലം: ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിങ് ആൻഡ് ഡാറ്റാ എന്‍ട്രി കോഴ്‌സുകളിലേക്കും ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആൻഡ് നെറ്റ്‌വര്‍ക്ക് മെയിൻറനന്‍സ് വിത്ത് ലാപ്‌ടോപ് ടെക്‌നോളജീസ്, നെറ്റ്‌വര്‍ക് അഡ്മിനിസ്‌ട്രേഷന്‍ ആൻഡ് ലിനക്‌സ്, പി.എച്ച്.പി ആൻഡ് എം.വൈ.എസ്.ക്യൂ.എല്‍, വെബ് ഡിസൈന്‍ ആൻഡ് ഡെവലപ്മെൻറ് എന്നീ അഡ്വാന്‍സ്ഡ് കോഴ്‌സുകളിലേക്കും കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ 0474-2731061 ഫോണ്‍ നമ്പരിലും ഹെഡ് ഓഫ് സെൻറര്‍, കെല്‍ട്രോണ്‍ നോളജ് സെൻറര്‍, ടൗണ്‍ അതിര്‍ത്തി, കൊല്ലം വിലാസത്തിലും ലഭിക്കും. തൊഴില്‍ നൈപുണ്യ പരിശീലനത്തിന് രജിസ്റ്റര്‍ ചെയ്യാം കൊല്ലം: അസാപ് പദ്ധതിയിലൂടെ ജില്ലയിലെ 15 മുതല്‍ 25 വയസ്സുവരെയുള്ളവര്‍ക്ക് ഫീസ് ഇളവോടെയുള്ള തൊഴില്‍ നൈപുണ്യ പരിശീലനത്തിന് എട്ടുവരെ രജിസ്റ്റര്‍ ചെയ്യാം. നാഷനല്‍ സ്‌കില്‍ ക്വാളിറ്റി ഫ്രെയിംവര്‍ക് അനുസരിച്ചുള്ള സര്‍ക്കാറിെൻറ തൊഴില്‍ നൈപുണ്യ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് നാഷനല്‍ സ്‌കില്‍ ഡെവലപ്മെൻറ് കൗണ്‍സിലും സാങ്കേതികവകുപ്പും അസാപ്പും നല്‍കുന്ന സംയുക്ത സര്‍ട്ടിഫിക്കറ്റ് നല്‍കും. പരിശീലനത്തോടൊപ്പം വ്യവസായസ്ഥാപനത്തില്‍ ഇേൻറണ്‍ഷിപ്പും ലഭിക്കും. ഗവൺമെൻറ്/എയ്ഡഡ്/അണ്‍ എയ്ഡഡ്/സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്‌കൂള്‍ അവസാനവര്‍ഷ ഹൈസ്‌കൂള്‍/ഹയര്‍ സെക്കൻഡറി/വൊക്കേഷനല്‍/ടെക്‌നിക്കല്‍ ഹയര്‍സെക്കൻഡറി വിദ്യാര്‍ഥികള്‍ക്കും അവസാനവര്‍ഷ കോളജ് വിദ്യാര്‍ഥികള്‍ക്കും വിദ്യാഭ്യാസം മുടങ്ങിയവര്‍ക്കും കോഴ്‌സില്‍ ചേരാം. www.asapkerala.gov.in വെബ്‌സൈറ്റിലെ summer skill skool എന്ന ലിങ്കില്‍ students application open ലോഗിന്‍ ചെയ്താല്‍ കോഴ്‌സുകളുടെയും പഠനകേന്ദ്രങ്ങളുടെയും വിവരങ്ങള്‍ ലഭിക്കും. ജില്ലയിലെ അക്ഷയകേന്ദ്രങ്ങള്‍, അസാപ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലൂടെയും അപേക്ഷിക്കാം. ഫോൺ: 9633582236, 9495999706, 9496817619, 9995925844 .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.