കൊല്ലം: നോട്ട് നിരോധനത്തിനു ശേഷം സ്വർണവ്യാപാരമേഖല തളർച്ചയിലാണെന്ന് ഒാൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ഡോ. ബി. ഗോവിന്ദൻ അഭിപ്രായപ്പെട്ടു. ഒാൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്സ് അസോസിയേഷെൻറ (എ.കെ.ജി.എസ്.എം.എ) നേതൃത്വത്തിൽ സംഘടിപ്പിച്ച 'കാഴ്ചപ്പാട് -2018' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജി.എസ്.ടി റിേട്ടൺ ലളിതമാക്കണം, അടിസ്ഥാന സൗകര്യങ്ങളൊരുക്കിയിട്ടുമാത്രമേ ഹാൾമാർക്കിങ് നിർബന്ധമാക്കാവൂ എന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് എസ്. അബ്ദുൽ നാസർ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ കൊടുവള്ളി, വൈസ് പ്രസിഡൻറ് ബി. പ്രേമാനന്ദ്, ചാർേട്ടഡ് അക്കൗണ്ടൻറ് അനന്തശിവംമണി, ബിസ് മുൻ കേരള ഡയറക്ടർ ആർ.സി. മാത്യു, അലൻപിേൻറാ, രവിചബ്ര, റിദ്ദീഷ് പരേഖ്, രൂപേഷ് മാവിച്ചേരി എന്നിവർ ക്ലാസെടുത്തു. സെക്രട്ടറിമാരായ നവാസ് പുത്തൻവീട്, എസ്. പളനി, ഹാഷിം കോന്നി, റിയാസ് മുഹമ്മദ്, സാബു പവിത്രം, വിജയകൃഷ്ണ, വിജയൻ, നാസർ പോച്ചയിൽ, എസ്. സാദിഖ്, ഖലീൽ കുരുേമ്പാലിൽ, ആർ. ശരവണ ശേഖർ, വിജയൻ പുനലൂർ, ശിവദാസൻ സോളാർ, രംഗനാഥ്, പ്രദീപ്, കണ്ണൻമൻജു, ജഹാംഗീർ, പി.എ. സലാം, അബ്ദുൽ മുത്തലിഫ് ചിന്നൂസ്, നൗഷാദ് പണിക്കശ്ശേരി, ഹരിദാസ് മഹാറാണി, ജയചന്ദ്ർ ചാനൽവ്യൂ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.