ജില്ല ജയിലിൽ തൊഴിൽ പരിശീലനം

കൊല്ലം: ജൻശിക്ഷൺ സൻസ്ഥാ​െൻറയും ജയിൽ വകുപ്പി​െൻറയും നേതൃത്വത്തിൽ ജില്ല ജയിലിൽ പേപ്പർ കാരിബാഗ്, സോപ്പ് ഉൽപന്നങ്ങൾ, കുട നിർമാണം എന്നിവയിൽ തൊഴിൽ പരിശീലനം ആരംഭിച്ചു. 100 ജയിൽ അന്തേവാസികൾ പെങ്കടുക്കുന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജൻശിക്ഷൺ സൻസ്ഥാൻ ഡയറക്ടർ ഡോ. നടയ്ക്കൽ ശശി നിർവഹിച്ചു. ജയിൽ സൂപ്രണ്ട് വിശ്വനാഥകുറുപ്പ് അധ്യക്ഷത വഹിച്ചു. ജയിൽ വെൽഫെയർ ഒാഫിസർ ജോർജ് ചാക്കോ, ജൻശിക്ഷൺ സൻസ്ഥാൻ കോഒാഡിനേറ്റർ പി. ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. 10 ദിവസം നീളുന്ന പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റുകളും സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള മാർഗനിർദേശങ്ങളും നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.