തോപ്പിൽ രവി അനുസ്​മരണം

കൊല്ലം: കോൺഗ്രസ് നേതാവും എം.എൽ.എയും പത്രപ്രവർത്തകനുമായിരുന്ന തോപ്പിൽ രവിയുടെ 28ാമത് ചരമവാർഷികം എട്ടിന് വിവിധ പരിപാടികളോടെ ആചരിക്കും. രാവിലെ 8.30ന് പുഷ്പാർച്ചന നടക്കും. തുടർന്ന് രാവിലെ 9.30ന് കൊല്ലം ബീച്ച് റോഡിലുള്ള റോട്ടറി ഹാളിൽ തോപ്പിൽ രവി എവർറോളിങ് േട്രാഫിക്ക് വേണ്ടിയുള്ള ഇൻറർ കൊളീജിയറ്റ് സംവാദം മത്സരം മുതിർന്ന മാധ്യമപ്രവർത്തകൻ അടൂർ ബാലൻ ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് അനുസ്മരണസമ്മേളനം കെ. മുരളീധരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. എ. ഷാനവാസ് ഖാൻ അധ്യക്ഷതവഹിക്കും. തോപ്പിൽ രവി സ്മാരക സാഹിത്യപുരസ്കാരം സതീഷ് ബാബു പയ്യന്നൂരിന് പെരുമ്പടവം ശ്രീധരൻ സമ്മാനിക്കും. അക്സാ. ജനറൽ ബോഡി യോഗം കരുനാഗപ്പള്ളി: ഒാള്‍ കേരള സെക്യൂരിറ്റീസ് സർവിസ് അസോസിയേഷ​െൻറ (അക്‌സാ) സംസ്ഥാന ജനറല്‍ബോഡി സംസ്ഥാന പ്രസിഡൻറ് ജയകുമാര്‍ നെടുമ്പ്രേത്ത് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞദിവസം ഓച്ചിറ പരബ്രഹ്മ ഹോസ്പിറ്റലിലെ സെക്യൂരിറ്റി ജീവനക്കാരനും കരുനാഗപ്പള്ളി താലൂക്കി​െൻറ പ്രസിഡൻറുമായ ചങ്ങന്‍കുളങ്ങര ഗോപന് എതിരെ നടന്ന കൈയേറ്റത്തെ യോഗം അപലപിച്ചു. സെക്യൂരിറ്റി ജീവനക്കാര്‍ക്ക് നേരെയുണ്ടാകുന്ന കൈയേറ്റങ്ങളെ ശക്തമായി പ്രതിരോധിക്കാൻ യോഗം തീരുമാനിച്ചു. അക്‌സായുടെ സംസ്ഥാന സമിതിയോഗം 25ന് ആലപ്പുഴയില്‍ നടക്കും. അക്‌സാ സംസ്ഥാന വനിതാവിഭാഗം പ്രസിഡൻറ് ധന്യബിജു, നേതാക്കളായ ആദിനാട് അശോകന്‍, കെ.എന്‍. രവീന്ദ്രന്‍, അജി ഭവനം അശോകന്‍, വി.ആര്‍. പിള്ള, ജില്ല നേതാക്കളായ പ്രദീപ്കുമാര്‍, പി. രമേശന്‍, സാഗര്‍ ഓച്ചിറ, സുരേഷ് ചങ്ങന്‍കുളങ്ങര എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.