കൊല്ലം: പത്താം ക്ലാസുകാരി ഗൗരി നേഘ സ്കൂൾ കെട്ടിടത്തിെൻറ മുകളിൽനിന്ന് ചാടി മരിച്ച സംഭവത്തിൽ സസ്പെൻഷനിലായിരുന്ന അധ്യാപകർക്ക് ട്രിനിറ്റി ലൈസിയം സ്കൂളിൽ ആഘോഷ വരവേൽപ്. സ്കൂളിലെ വിദ്യാർഥിനിയായിരുന്ന ഗൗരി കെട്ടിടത്തിെൻറ മൂന്നാംനിലയിൽനിന്ന് വീണുമരിച്ച സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. സ്കൂളിലെ അധ്യാപികമാരായ സിന്ധു പോൾ, െക്രസൻറ് നെവിസ് എന്നിവരുടെ പീഡനത്തെതുടർന്നാണ് കുട്ടി മരിച്ചതെന്ന ആരോപണം ശക്തമായതോടെ ഇരുവരെയും സ്കൂളിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. സംഭവം നടന്നതിനുശേഷം ഒളിവിൽപോയ അധ്യാപികമാർക്ക് കോടതി പിന്നീട് ജാമ്യം നൽകി. സംഭവം നടന്ന് മൂന്നുമാസം പിന്നിടും മുമ്പേ സസ്പെൻഷൻ നീക്കിയ അധികൃതർ കഴിഞ്ഞദിവസം ഇവർക്ക് സ്കൂളിൽ ആഘോഷപൂർവമായ വരവേൽപാണ് നൽകിയത്. കേക്ക് മുറിച്ചും ലഡു വിതരണം ചെയ്തും ഇവരെ പ്രിൻസിപ്പൽ അടക്കമുള്ളവർ വരവേൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചതോടെ സംഭവം വിവാദമായിരിക്കുകയാണ്. ഗൗരിയോടും കുടുംബത്തോടും കാട്ടുന്ന കടുത്ത അവഹേളനമാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ആഹ്ലാദപ്രകടനങ്ങളെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. നേരത്തേ സ്കൂളിൽ വിളിച്ചുചേർത്ത പി.ടി.എ യോഗത്തിൽനിന്ന് ഗൗരിയുടെ പിതാവ് പ്രസന്നകുമാറിനെ സ്കൂൾ അധികൃതരും പുറത്തുനിന്നെത്തിയ ചിലരും ചേർന്ന് കൂവി അധിക്ഷേപിച്ച് പുറത്താക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.