സ്കൂള്‍ കെട്ടിടത്തില്‍നിന്ന് ചാടിയ വിദ്യാർഥിനിക്ക്​ ഗുരുതര പരിക്ക്

കൊല്ലം: സ്കൂള്‍ കെട്ടിടത്തിനു മുകളില്‍നിന്ന് ചാടിയ വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്. കൊല്ലം ചാത്തിനാംകുളം എം.എസ്.എം ഹയർ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിനിയാണ് കെട്ടിടത്തിന് മുകളില്‍നിന്ന് ചാടിയത്. തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. നട്ടെല്ലിന് ഗുരുതര പരിക്കേറ്റ പെണ്‍കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ക്ലാസ് തുടങ്ങുന്നതിനു മുമ്പ് കുട്ടി കെട്ടിടത്തി​െൻറ മൂന്നാം നിലയില്‍നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഉടന്‍തന്നെ അധ്യാപകര്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. സിറ്റി പൊലീസ് കമീഷണര്‍ എ. ശ്രീനിവാസ്, അസി. കമീഷണര്‍ ജോര്‍ജ് കോശി തുടങ്ങിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്കൂളിലും ആശുപത്രിയിലുെമത്തി വിവരങ്ങള്‍ ശേഖരിച്ചു. കുടുംബപ്രശ്നങ്ങളാണ് കാരണമെന്നും വിശദമായ അന്വേഷണം നടന്നുവരുകയാണെന്നും പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.