കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കെതിരെ യു.ഡി.എഫ് പ്രതിഷേധക്കോട്ട ഇന്ന്​

*സെക്രേട്ടറിയറ്റ് മുതൽ കൊല്ലം സിവിൽ സ്റ്റേഷൻ വരെ 70 കി.മീ ഭാഗത്താണ് പ്രതിഷേധം കൊല്ലം: കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കെതിരെ യു.ഡി.എഫ് പ്രതിഷേധക്കോട്ട ചൊവ്വാഴ്ച നടത്തുമെന്ന് ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതി​െൻറ ഭാഗമായി സെക്രട്ടറിയേറ്റ് മുതൽ കൊല്ലം സിവിൽ സ്റ്റേഷൻ വരെ 70 കി.മി കേരളത്തിലെ ജനങ്ങളുടെ പ്രതിഷേധത്തി​െൻറ കൈയൊപ്പുകൾ പതിച്ച ബാനറുകൾ പ്രദർശിപ്പിക്കും. പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല സെക്രേട്ടറിയറ്റിൽ ആദ്യ കണ്ണിയും കൊല്ലം സിവിൽ സ്റ്റേഷനിൽ ഉമ്മൻ ചാണ്ടി അവസാന കണ്ണിയുമാകും. പ്രതിഷേധ പരിപാടികൾ നാല് മണിക്ക് ആരംഭിക്കും. അഞ്ച് മണി മുതല് 5:03 വരെയുള്ള മൂന്ന് മിനിട്ട് മാത്രമാണ് ബാനർ പ്രദർശനം ഉണ്ടാകുക. പാരിപ്പള്ളി, ചാത്തന്നൂർ, പള്ളിമുക്ക്, കൊട്ടിയം എന്നിവിടങ്ങളിൽ ബാനർ പ്രദർശനം പൂർത്തിയാകുന്ന മുറയ്ക്ക് സമ്മേളനങ്ങൾ നടത്തും. ആനന്ദവല്ലീശ്വരത്ത് സമാപന സമ്മേളനം ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ കെ.സി. രാജൻ, ഫിലിപ്. കെ. തോമസ് തുടങ്ങിയവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.