പരവൂർ: സാഹിത്യരംഗത്തെ വരേണ്യവർഗ താൽപര്യമായ ദ്വിതീയാക്ഷര പ്രാസവാദത്തിെൻറ മുനയൊടിച്ച മഹാകവി കെ.സി. കേശവപിള്ള മലയാളകവിതയിലെ ആദ്യ ജനകീയവാദിയാണെന്ന് മന്ത്രി ജി. സുധാകരൻ. എന്നാൽ, കവിയുടെ ഈ ജനകീയത നിരൂപകർ ഉയർത്തിക്കാണിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. പരവൂർ നഗരസഭ ആഭിമുഖ്യത്തിൽ നടന്നുവന്ന കെ.സി. കേശവപിള്ള 150ാം ജന്മവാർഷികാചരണത്തിെൻറ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഏറ്റവും ശക്തമായ പ്രതിഷേധത്തിെൻറ രൂപമാണ് കവിതയെന്നും സുധാകരൻ പറഞ്ഞു. മൂന്നുദിവസത്തെ പരിപാടികളുടെ ഭാഗമായി സാഹിത്യസമ്മേളനം, കവിയരങ്ങ്, സാംസ്കാരിക സമ്മേളനം, സംഗീതസദസ്സ്, കെ.സിയുടെ ഏക നാടകമായ സദാരാമയുടെ ആവിഷ്കാരം എന്നിവയും നടന്നു. സാഹിത്യസമ്മേളനം ഡോ. ജോർജ് ഓണക്കൂറും കവിയരങ്ങ് ഇഞ്ചക്കാട് ബാലചന്ദ്രനും സാംസ്കാരിക സമ്മേളനം എം.ആർ. ജയഗീതയും ഉദ്ഘാടനം ചെയ്തു. സമാപനസമ്മേളനത്തിൽ ജി.എസ്. ജയലാൽ എം.എൽ.എ അധ്യക്ഷതവഹിച്ചു. ചരിത്രത്തെ വളച്ചൊടിക്കാനുള്ള നീക്കങ്ങളെ അധ്യാപകസമൂഹം ചെറുക്കണം --പത്മരാജൻ പരവൂർ: ചരിത്രത്തെ വളച്ചൊടിക്കാനുള്ള നീക്കങ്ങളെ അധ്യാപകസമൂഹം ചെറുക്കണമെന്ന് മുൻമന്ത്രി സി.വി. പത്മരാജൻ. കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യസമരത്തെയും തുടർന്നുള്ള ഭരണനേട്ടങ്ങളെയും വിലകുറച്ചു കാട്ടാനുള്ള ഗൂഢനീക്കങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും പത്മരാജൻ പറഞ്ഞു. വിദ്യാഭ്യാസസമ്മേളനം ഡോ. ശൂരനാട് രാജശേഖരൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ല പ്രസിഡൻറ് വി.എൻ. േപ്രംനാഥ് അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.