മോദി കല്യാണം കഴിക്കാത്തതുകൊണ്ട് ഒരു കുടുംബം രക്ഷപ്പെട്ടു ^വി.എസ്

മോദി കല്യാണം കഴിക്കാത്തതുകൊണ്ട് ഒരു കുടുംബം രക്ഷപ്പെട്ടു -വി.എസ് തിരുവനന്തപുരം: മോദി കല്യാണം കഴിക്കാത്തതുകൊണ്ട് ഒരു കുടുംബം രക്ഷപ്പെെട്ടന്ന് ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. സി.പി.എം തിരുവനന്തപുരം ജില്ല സമ്മേളനത്തി‍​െൻറ സമാപനചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉലകം ചുറ്റുന്ന വാലിബനാണ് മോദി. മൈക്കിനുമുന്നിൽനിന്ന് വീമ്പു പറയാനല്ലാതെ നാളിതുവരെ ഇദ്ദേഹത്തെക്കൊണ്ട് ഒരു ഗുണവും രാജ്യത്തിന് ഉണ്ടായിട്ടില്ല. നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ സാധാരണക്കാരെ കുത്തുപാളയെടുപ്പിച്ചിരിക്കുകയാണ്. അധികാരത്തിലേറുന്നതിനുമുമ്പ് അദ്ദേഹം ജനങ്ങളോട് പറഞ്ഞത് ഓരോ വർഷം കഴിയുമ്പോൾ രണ്ടുകോടി യുവാക്കൾക്ക് തൊഴിൽ നൽകുമെന്നാണ്. എന്നാൽ, കഴിഞ്ഞ നാലുവർഷത്തിനിടക്ക് തൊഴിൽ ലഭിച്ചത് കേവലം 10 ലക്ഷത്തോളം യുവാക്കൾക്ക് മാത്രമാണ്. രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നത്. ഇതിന് കൊടിപിടിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം രാജ്യത്ത് ഉയർന്നുവരേണ്ട സമയമായെന്നും അതിന് തുടക്കം കുറിക്കാൻ ഇടതുപക്ഷത്തിന് കരുത്തുണ്ടെന്നും വി.എസ് പറഞ്ഞു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.