പാറമടകളെ ജലസംഭരണികളാക്കി സംരക്ഷിക്കണം ^ജനാധിപത്യ സംരക്ഷണസമിതി

പാറമടകളെ ജലസംഭരണികളാക്കി സംരക്ഷിക്കണം -ജനാധിപത്യ സംരക്ഷണസമിതി കൊല്ലം: വെള്ളംനിറഞ്ഞ നിലയിലുള്ള പാറമടകൾ കൃഷിയാവശ്യത്തിനുള്ള ജലസംഭരണികളാക്കാൻ പദ്ധതിയാവിഷ്കരിക്കണമെന്ന് ജനാധിപത്യ സംരക്ഷണസമിതി (രാജൻ ബാബു) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ഇരുന്നൂറോളം ക്വാറികൾ ജില്ലയിലുണ്ട്. ഇവയെല്ലാം നൂറടിയോളം താഴ്ചയുള്ളതും വെള്ളം നിറഞ്ഞുകിടക്കുന്നവയുമാണ്. സർക്കാറി​െൻറയും ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുടെയും ജനപ്രതിനിധികളുടെയും പദ്ധതികൾ ക്രോഡീകരിച്ച് പാറമടകളെ ജലസംഭരണികളായി സംരക്ഷിച്ച് നിർത്താൻ പ്രത്യേക സംയോജിതപദ്ധതിക്ക്‌ രൂപം കൊടുക്കണം. ജില്ല പ്രസിഡൻറ് എല്ലയ്യത്ത് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പീതാംബരൻ കുന്നത്തൂർ പ്രമേയം അവതരിപ്പിച്ചു. കരിംതോട്ടുവാ തമ്പാൻ, മംഗലത്ത് പ്രദീപ്, നീരുകുളം ഷിബു, വെളുത്തശ്ശേരിൽ ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.