കൊല്ലം: കെ.എസ്.എഫ്.ഇയിൽ പിൻവാതിൽ വഴി നിയമിച്ചവരെ പിരിച്ചുവിടണമെന്ന് കെ.പി.സി.സി സെക്രട്ടറി എ. ഷാനവാസ് ഖാൻ ആവശ്യപ്പെട്ടു. ഫിനാൻഷ്യൽ എൻറർൈപ്രസസ് എംപ്ലോയീസ് അസോസിയേഷൻ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലുണ്ടായിട്ടും ഓഫിസ് അറ്റൻഡർമാരെയും അസിസ്റ്റൻറുമാരെയും പിൻവാതിൽവഴി നിയമിക്കുകയാണെന്ന് അദ്ദേഹം പഞ്ഞു. ജില്ല പ്രസിഡൻറ് ടി.വി. ജിജിമോൻ അധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എസ്. പ്രകാശ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന് ആശംസകളർപ്പിച്ച് ഹെഡ് ലോഡ് വർക്കേഴ്സ് ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് എ.കെ. ഹഫീസ്, സെക്രേട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന നിർവാഹകസമിതിയംഗം സജീവ് പരിശവിള, എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് ചവറ ജയകുമാർ, കെ.എസ്.എഫ്.ഇ ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്. സുരാജ്, അനീഷ് അരവിന്ദ്, ഉണ്ണികൃഷ്ണപിള്ള, ചാക്കോ ടി. ചാക്കോ, ബാബു, മധുസൂദനൻ എന്നിവർ സംസാരിച്ചു. പ്രജീഷ് രാമകൃഷ്ണൻ സ്വാഗതവും ഷാജിലാൽ നന്ദിയും പറഞ്ഞു. ഭാരവാഹികളായി ഷാജി (പ്രസി.), ജോസ് സി (സെക്ര.), ഗോപകുമാർപിള്ള (ട്രഷ.), ടി.വി. ജിജിമോൻ, അജിത്ത്, പ്രസന്നകുമാർ (വൈസ് പ്രസി.), മുഹമ്മദ് അനസ്, അനൂപ്, ബിനു ജോർജ് (ജോ.സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.