നിരോധിത പുകയില ഉൽപന്നങ്ങളുമായി ബിഹാർ സ്വദേശി പിടിയിൽ

കൊട്ടിയം: നിരോധിത പുകയില ഉൽപന്നങ്ങൾ കച്ചവടംചെയ്ത ഇതര സംസ്ഥാനക്കാരൻ എക്സൈസ് എൻഫോഴ്സ്മ​െൻറ് ആൻഡി നാർക്കോട്ടിക് സെല്ലി​െൻറ പിടിയിലായി. കൊട്ടിയം വൈദ്യുതി ഓഫിസിന് സമീപം പെട്ടിക്കട നടത്തിയിരുന്ന ബിഹാർ സ്വദേശി രാജു (25) ആണ് പിടിയിലായത്. ഞായറാഴ്ച ഉച്ചയോടെ എക്സൈസ് ഇൻസ്പെക്ടർ എം. കൃഷ്ണകുമാറി​െൻറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. മുറുക്കാൻ കച്ചവടത്തി​െൻറ മറവിൽ വിവിധ നിരോധിത പുകയില ഉൽപന്നങ്ങൾ വിപണനം നടത്തിവരികയായിരുന്നു. അഞ്ച് രൂപ വില വരുന്ന ഒരു പാക്കറ്റ് നാൽപത് രൂപക്കാണ് വിറ്റിരുന്നത്. കൊല്ലത്തെ താമസസ്ഥലത്ത് വൻതോതിൽ നിരോധിത ഉൽപന്നങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്ന് രാജു മൊഴി നൽകി. തുടർന്ന് താമസസ്ഥലത്ത് പരിശോധന നടത്തി. അസി. ഇൻസ്പെക്ടർ ബനാൻസ്, സിവിൽ എക്സൈസ് ഓഫിസർമാരായ വിഷ്ണു ലാൽ, സോണി, വൈശാഖ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.