പത്തനാപുരം^ചന്ദനക്കാംപാറ ബസ്​ സർവിസ്​ ആരംഭിച്ചു

പത്തനാപുരം-ചന്ദനക്കാംപാറ ബസ് സർവിസ് ആരംഭിച്ചു പത്തനാപുരം: കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍നിന്ന് ചന്ദനക്കാംപാറയിലേക്കുള്ള ബസ് സര്‍വിസ് ആരംഭിച്ചു. കെ.ബി. ഗണേഷ്കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വൈകീട്ട് 3.10ന് പത്തനാപുരത്തുനിന്ന് പുറപ്പെടുന്ന ബസ് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഗുരുവായൂര്‍, കോഴിക്കോട്, തലശ്ശേരി, ഇരിട്ടി വഴി രാവിലെ എഴിന് ചന്ദനക്കാംപാറയില്‍ എത്തും. വൈകീട്ട് അഞ്ചിനുള്ള സര്‍വിസ് രാവിലെ ഒമ്പതോടെ പത്തനാപുരെത്തത്തും. ബസ് ഓടിച്ചാണ് എം.എല്‍.എ ഉദ്ഘാടനം ചെയ്തത്. പത്തനാപുരം പഞ്ചായത്ത് പ്രസിഡൻറ് എച്ച്. നജീബ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം റിയാസ് മുഹമ്മദ്, ഷൗബില ഷാജഹാന്‍, അയൂബ് ഖാന്‍, എ.ടി.ഒ അനില്‍കുമാര്‍, ഇന്‍സ്പെക്ടര്‍ ജോര്‍ജ്, അജികുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.