കൃഷിയുടെ തഹസിൽദാർ

*അഞ്ച് വർഷമായി വീട്ടിലേക്കുള്ള പച്ചക്കറികൾ ടെറസിന് മുകളിൽ തന്നെ വിളയിച്ചെടുക്കുകയാണ് നാഷനൽ ഹൈവേ ലാൻഡ് അക്വിസിഷൻ തഹസിൽദാർ കമറുദ്ദീൻ ഇരവിപുരം: വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ വീടി​െൻറ ടെറസിന് മുകളിൽ കൃഷിചെയ്ത് മികച്ച വിളവെടുപ്പ് നടത്തി തഹസിൽദാർ മാതൃകയായി. നാഷനൽ ഹൈവേ ലാൻഡ് അക്വിസിഷൻ തഹസിൽദാർ അയത്തിൽ ശാന്തിനഗർ 196 എം.എം ഹൗസിൽ കമറുദ്ദീനാണ് കഴിഞ്ഞ അഞ്ച് വർഷമായി വീട്ടിലേക്കുള്ള പച്ചക്കറികൾ ടെറസിന് മുകളിൽ തന്നെ വിളയിച്ചെടുക്കുന്നത്. തക്കാളി, കോളിഫ്ലവർ, കത്തിരി, പച്ചമുളക്, വെണ്ട, കോവക്ക തുടങ്ങി പത്തോളം പച്ചക്കറികളും കപ്പലണ്ടി, കറിവേപ്പില എന്നിവയും ടെറസിന് മുകളിൽ ഇദ്ദേഹം െവച്ചുപിടിപ്പിച്ചിട്ടുണ്ട്. വീട്ടിലെ ആവശ്യം കഴിഞ്ഞുള്ള പച്ചക്കറികൾ ബന്ധുക്കൾക്കും അയൽക്കാർക്കും നൽകുകയാണ് പതിവ്. ഒൗദ്യോഗിക ജോലികഴിഞ്ഞ് ലഭിക്കുന്ന സമയവും അവധിദിവസങ്ങളും കൃഷിക്കായാണ് ചെലവഴിക്കുന്നത്. വിഷരഹിത പച്ചക്കറികൾ സ്വന്തമായി വിളയിച്ചെടുത്ത് ഉപയോഗിച്ചാൽ അസുഖങ്ങളിൽ നിന്നും മോചിതരാകാൻ കഴിയുമെന്ന് മനസ്സിലാക്കാൻ സമൂഹം തയാറാകണമെന്ന അഭ്യർഥനയാണ് ഇദ്ദേഹത്തിനുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.