കൊല്ലം: സ്ത്രീകളുടെ സുരക്ഷക്കായി കേരളത്തിലും ദില്ലി മാതൃകയിൽ നിയമനിർമാണം നടത്തണമെന്ന് സംസ്ഥാന എക്സൈസ് കമീഷണർ ഋഷിരാജ് സിങ്. ചാപ്റ്റർ സർഗോത്സവത്തിെൻറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദില്ലിയിൽ സ്ത്രീകൾക്ക് സുരക്ഷക്കായി കൈയിൽ കത്തിയും മുളക്പൊടി സ്േപ്രയും കൊണ്ടുനടക്കാൻ നിയമമുണ്ട്. ഇത് കേരളത്തിലും നടപ്പാക്കണം. സ്വയം കരുതലും പ്രതിരോധവുമാണ് പ്രധാനം. ഇതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പെൺകുട്ടികൾക്ക് ആക്രമണങ്ങളെ തടയുന്നതിനും സ്വയം പ്രതിരോധിക്കുന്നതിനുമുള്ള പരിശീലനം നൽകണം. ഗോൾഡ്മെഡലുകൾ ആർക്കും ജോലി നൽകില്ല. പഠനവും വായനയും ലക്ഷ്യബോധവുമാണ് പ്രധാനം. പൊലീസ് ഉദ്യോഗസ്ഥരുള്ള കുടുംബത്തിൽ ജനിച്ചതുെകാണ്ടല്ല ഐ.പി.എസ് നേടിയത്. അത് നേടണമെന്ന ലക്ഷ്യത്തിെൻറ അടിസ്ഥാനത്തിൽ ദിവസം 15 മണിക്കൂറുകളോളം പഠിച്ചിട്ടുണ്ട്. പഠനത്തോടൊപ്പം മാനവിക വിഷയങ്ങളിലും അനുഭവങ്ങൾ കുട്ടികൾ നേടണം. നല്ല സാമൂഹിക നിർമിതിക്ക് അതാവശ്യമാണ്. ഡയറക്ടർ ടി. മോഹൻ അധ്യക്ഷത വഹിച്ചു. ശ്രീകുമാർ, അക്കാദമിക് പ്രിൻസിപ്പൽ വിഷ്ണു ശ്രീകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.