വെളിയം: ഗ്രാമപഞ്ചായത്തിലെ മരുതിമല ഇക്കോടൂറിസം പാതിവഴിയിൽ ഉപേക്ഷിച്ചതിനാൽ സർക്കാറിന് ലക്ഷങ്ങളുടെ നഷ്ടം. 2010 ലാണ് നിർമാണം ആരംഭിച്ചത്. രണ്ട് വർഷത്തിനുള്ളിൽ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല. 37 ലക്ഷം രൂപയാണ് ആദ്യഘട്ടത്തിനായി ചെലവഴിച്ചത്. കെട്ടിടങ്ങൾ നിർമിക്കുകയും മലയിലേക്ക് വഴിവെട്ടുകയും ചെയ്തിരുന്നു. എന്നാൽ നിർമിച്ച കെട്ടിടം സാമൂഹികവിരുദ്ധർ ഭാഗികമായി അടിച്ച് തകർത്തു. ഇതിെൻറ നഷ്ടം വെളിയം പഞ്ചായത്ത് തന്നെ വഹിക്കണമെന്നാണ് സർക്കാർ തീരുമാനം. എന്നാൽ പഞ്ചായത്തിന് തുക കണ്ടെത്താൻ കഴിയാതെവന്നു. വീണ്ടും കെട്ടിടം നശിപ്പിക്കപ്പെടാൻ സാധ്യയുള്ളതിനാൽ സുരക്ഷ ജീവനക്കാെരനെ നിയമിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. മലയിൽ നൂറോളം കുരങ്ങന്മാർക്ക് ഭക്ഷണത്തിനായി ആയിരം ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചതും സാമൂഹികവിരുദ്ധർ നശിപ്പിച്ചിട്ടുണ്ട്. എല്ലാവർഷവും മാർച്ച്- ഏപ്രിൽ മാസങ്ങളിൽ ഉണങ്ങിയ പുല്ലിന് തീപിടിച്ച് ഫലവൃക്ഷങ്ങളും കെട്ടിടങ്ങളും നശിക്കുന്നതും പതിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.