മിനി സിവിൽ സ്​റ്റേഷനിലേക്ക്​ യൂത്ത് കോണ്‍ഗ്രസ് വിലാപയാത്ര

പത്തനാപുരം: യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ മിനി സിവില്‍ സ്റ്റേഷനിലേക്ക് വിലാപയാത്രയും ധര്‍ണയും നടത്തി. സോളാര്‍ കേസില്‍ ഗണേഷ്കുമാറി​െൻറ പങ്ക് അന്വേഷിക്കുക, പത്തനാപുരത്തി‍​െൻറ വികസനത്തിന് നടപടിയെടുക്കുക മുദ്രവാക്യങ്ങള്‍ ഉയര്‍ത്തിയാണ് യൂത്ത് കോണ്‍ഗ്രസ് വെട്ടിക്കവല, പിറവന്തൂർ, പട്ടാഴി വടക്കേക്കര മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ശവമഞ്ചവും വഹിച്ച് വിലാപയാത്ര സംഘടിപ്പിച്ചത്. നടുക്കുന്ന് പോസ്റ്റോഫിസ് ജങ്ഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് താലൂക്ക് ആസ്ഥാന മന്ദിരത്തിന് മുന്നില്‍ പൊലീസ് തടഞ്ഞു. ധര്‍ണ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എസ്.ഇ. സഞ്ജയ് ഖാൻ ഉദ്ഘാടനം ചെയ്തു. എം.എ. നിസായ് അധ്യക്ഷത വഹിച്ചു. സവിന്‍ സത്യൻ, ശാംസ്താംകോട്ട സുധീർ, സുധീര്‍ മലയിൽ, വി.എസ്. വിനോദ്, ബിജി നാസർ, അജിത്ത് കൃഷ്ണ, ജലീൽ, നജ്മല്‍ റഹ്മാൻ, ഷാന്‍ പള്ളിമുക്ക്, പുന്നല ഷൈജു, ഷെഹീർ, അഫ്സല്‍, അഭിജിത്ത്, നഹാസ്, ജോബിൻ, ടോംസി, അസ്ബിന്‍ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.