ജലക്ഷാമം​ പരിഹരിക്കാൻ വിളക്കുടിയിൽ കുളം നിർമാണം തുടങ്ങി

കുന്നിക്കോട്: കുടിവെള്ളക്ഷാമം പരിഹരിക്കാനും കാര്‍ഷികമേഖലക്ക് ജലം എത്തിക്കാനുമായി വിളക്കുടി പഞ്ചായത്ത് കുളം നിർമാണം ആരംഭിച്ചു. പഞ്ചായത്തിലെ കുളംപ്പുറം വാര്‍ഡില്‍ വാക്കല്ലറ ഏലായിലാണ് കുളം നിർമിക്കുന്നത്. വേനല്‍ ശക്തമാകുന്നതോടെ മേഖലയില്‍ ജലക്ഷാമം രൂക്ഷമാണ്‌. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെയാണ് നിർമാണപ്രവര്‍ത്തനങ്ങള്‍ നടന്നത്. തട്ടുകളായി അഞ്ചടി ആഴത്തിലാണ് കുളം നിർമിക്കുന്നത്. അഞ്ച് മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയുമുണ്ട്. സ്ഥലം ലഭ്യമാകുന്ന മുറക്ക് മറ്റ് വാര്‍ഡുകളിൽ കുളങ്ങള്‍ കൂടി നിർമിക്കാന്‍ പദ്ധതിയുണ്ട്. വേനല്‍കാലത്തിന് മുമ്പ് പഴയ കുളങ്ങളെല്ലാം നവീകരിക്കുകയും ശുചീകരിക്കുകയും ചെയ്തു. ഇതിന് പുറമെ തോടുകള്‍ നവീകരിക്കുകയും കിണര്‍ റീചാര്‍ജിങ്ങിനായി കുഴിയെടുക്കുകയും ചെയ്യുന്നുണ്ട്. പൈപ്പ് പൊട്ടി കുടിവെള്ളം പാഴായിട്ടും നടപടിയില്ല അഞ്ചൽ: കുടിവെള്ളത്തിനായി നാട്ടുകാർ നെട്ടോട്ടമോടുേമ്പാൾ ജലഅതോറിറ്റിയുടെ കുടിവെള്ള വിതരണപൈപ്പ് പൊട്ടി വെള്ളം ഓടയിലൂടെ ഒഴുകി പാഴാകുന്നു. അഞ്ചൽ-പുനലൂർ റോഡിൽ അഞ്ചൽ ഈസ്റ്റ് ഗവ. സ്കൂളിന് താഴ്ഭാഗത്താണ് ദിവസങ്ങളായി കുടിവെള്ളം പാഴാകുന്നത്. വേനൽക്കാലമായാൽ കടുത്ത കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശമാണ് അഞ്ചൽ. ഗ്രാമപഞ്ചായേത്താഫിസിൽ ഭരണ പ്രതിപക്ഷ ഭേദമില്ലാതെ അംഗങ്ങൾ ഏറ്റവും കൂടുതൽ സമരങ്ങളും ഉദ്യോഗസ്ഥരെ തടഞ്ഞുവെക്കലുമൊക്കെ നടത്തിയിട്ടുള്ളത് കുടിവെള്ള പ്രശ്നത്തിലാണ്. ദിവസങ്ങളായി കുടിവെള്ളം പാഴാവുന്ന വിവരം ജലഅതോറിറ്റി അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയുണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.