കൊല്ലം: പി.ഡി.പി കൊല്ലം മണ്ഡലം കൺവെൻഷൻ ജില്ല പ്രസിഡൻറ് ഷാഹുൽ തെങ്ങുതറ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി മനാഫ് പത്തടി, അമീർ ഹംസ, ഇക്ബാൽ കരുവ, സൂജൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ചാത്തിനാംകുളം സലീം (പ്രസി.), പള്ളിത്തോട്ടം നിജാബ് (സെക്ര.), സലീം അഞ്ചാലുംമൂട് (ട്രഷ.), ഷാജഹാൻ ചാത്തിനാംകുളം (വൈ. പ്രസി.), അയൂബ് മുതിരപ്പറമ്പ് (ജോ. സെക്ര.). ജില്ല സമ്മേളനം -ചിത്രം - കൊല്ലം: സീനിയർ സിറ്റിസൺസ് സർവിസ് കൗൺസിൽ ജില്ല സമ്മേളനം നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഹനീഫ റാവുത്തർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പ്രഫ. ജി. വാസുദേവൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് എൻ. അനന്തകൃഷ്ണൻ, വൈസ് പ്രസിഡൻറ് കെ. ചിത്രാഭാനു, സെക്രട്ടറി കെ. വിജയൻപിള്ള, വർക്കിങ് പ്രസിഡൻറ് കെ.എൻ.കെ. നമ്പൂതിരി, കെ. ശ്രീലത എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പ്രഫ. ജിവാസുദേവൻ (പ്രസി.), ആർ. സുരേന്ദ്രൻപിള്ള, ജി. ഗോപിനാഥൻ (വൈ. പ്രസി.), ഇളമാട് വിജയകുമാർ (സെക്ര.), ആർ. ശിവദാസൻ, സി.വി. രാഘവൻ (ജോ.സെക്ര.), ബി.എസ്. ജഗൻ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. ഭീമഹരജി നൽകി കൊല്ലം: പെട്രോൾ, ഡീസൽ, പാചക-വാതക വില വർധനവിൽ പ്രതിഷേധിച്ച് കൺസ്യൂമർ അസോസിയേഷൻസ് കോഒാഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ ജനങ്ങൾ ഒപ്പിട്ട ഭീമ ഹർജി പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും രജിസ്ട്രേഡ് തപാലിൽ അയച്ചുകൊടുത്തു. ചിന്നക്കട ഹെഡ് പോസ്റ്റോഫിസിന് മുന്നിൽ നടന്ന ധർണ ജനകീയ പ്രതിരോധ സമിതി ജില്ല ജോയൻറ് സെക്രട്ടറി ഷൈല കെ. ജോൺ ഉദ്ഘാടനം ചെയ്തു. കോഒാഡിനേഷൻ ചെയർമാൻ എ.എ. ഷാഫി അധ്യക്ഷത വഹിച്ചു. എം.പി. സുഗതൻ ചിറ്റുമൂല, ജി. വിജയകുമാർ, ജയകുമാർ, ലൈക്ക് പി. ജോർജ്, തഴുത്തല ദാസ്, കിളികൊല്ലൂർ തുളസി, ആർ. സുമിത്ര എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.