കൊല്ലം: ആഗസ്റ്റ് 21 മുതൽ 26 വരെ ചെെന്നെയിൽ നടന്ന സൗത്ത് സോൺ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിെൻറ വിജയികൾക്ക് റൈഫിൾ അസോസിയേഷെൻറ ഒൗദ്യോഗിക സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിന് ഒരാഴ്ച മുമ്പ് വ്യാജ സർട്ടിഫിക്കറ്റ് ലഭിച്ചു. ഗ്രേസ് മാർക്കിനായാണ് വ്യജ സർട്ടിഫിക്കറ്റ് നിർമിച്ചിരിക്കുന്നത്. ഒൗദ്യോഗിക സർട്ടിഫിക്കറ്റുകൾ തയാറായതായി ജില്ല ഭാരവാഹികൾക്ക് അറിയിപ്പ് കിട്ടിയത് വെള്ളിയാഴ്ചയാണ്. തിങ്കളാഴ്ച മാത്രമേ ഇവ വിജയികൾക്ക് ലഭിക്കുകയുള്ളൂ. എന്നാൽ, ഒരാഴ്ച മുമ്പുതന്നെ വ്യാജസർട്ടിഫിക്കറ്റുകൾ ആവശ്യക്കാർക്ക് കിട്ടി. ഈ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് കുട്ടികളിൽ പലരും വിദ്യാഭ്യാസ വകുപ്പിെൻറ സൈറ്റിൽ ഗ്രേസ് മാർക്കിനായി അപ്ലോഡ് ചെയ്തു. തുടർന്നാണ് വിവരം പുറത്തറിഞ്ഞത്. പിന്നിൽ ലക്ഷങ്ങളുടെ ഇടപാടുകൾ നടന്നതായാണ് സൂചന. ഇതുസംബന്ധിച്ച് കൊല്ലം ജില്ല റൈഫിൾ അസോസിയേഷൻ സെക്രട്ടറി സജു എസ്. ദാസ് മുഖ്യമന്ത്രി, ഡി.ജി.പി, വിദ്യാഭ്യാസ മന്ത്രി, സംസ്ഥാന റൈഫിൾ അസോസിയേഷൻ പ്രസിഡൻറായ പൊലീസ് ഹെഡ് ക്വാർേട്ടഴ്സിലെ െഎ.ജി എന്നിവർക്ക് പരാതി നൽകി. വിവിധ ജില്ലകളിൽനിന്നുള്ള 12ഒാളം കുട്ടികൾക്കായി 32 സർട്ടിഫിക്കറ്റുകളാണ് വ്യാജമായി നിർമിച്ചിരിക്കുതെന്ന് പരാതിയിൽ പറയുന്നു. സംസ്ഥാന റൈഫിൾ അസോസിയേഷൻ സെക്രട്ടറിയുടെ ഒപ്പോടുകൂടിയതാണ് ഇവ. കൂടാതെ, തമിഴ്നാട് ഷൂട്ടിങ് അസോസിയേഷൻ പ്രസിഡൻറ്, സെക്രട്ടറി എന്നിവരുടെ ഒപ്പുമുണ്ട്. ദേശീയ റൈഫിൾ അസോസിയേഷൻ നൽകുന്ന സർട്ടിഫിക്കറ്റുകളിൽ ദേശീയ സെക്രട്ടറിയുടെ ഒപ്പാണ് വേണ്ടത്. എന്നാൽ, വ്യാജമായി നിർമിച്ചവയിൽ ദേശീയ റൈഫിൾ അസോസിയേഷെൻറ എംബ്ലം, സീരിയൽ നമ്പർ എന്നിവയില്ല. ഒൗദ്യോഗിക സർട്ടിഫിക്കറ്റുകളിൽ ദേശീയ റൈഫിൾ അസോസിയേഷൻ എന്നാണ് രേഖപ്പെടുത്തുന്നതെങ്കിൽ വ്യാജനിൽ തമിഴ്നാട് ഷൂട്ടിങ് അസോസിയേഷൻ എന്നാണുള്ളത്. വർഷങ്ങളായി അസോസിയേഷൻ നൽകുന്നതുമായി ഒരു സാമ്യവുമില്ലാത്തതാണ് ഇവ. അസോസിയേഷൻ ചട്ടം അനുസരിച്ച് ഒരു മത്സരാർഥി എത്ര ഇനങ്ങളിൽ മത്സരിച്ചാലും ഒരു സർട്ടിഫിക്കറ്റിലാണ് രേഖെപ്പടുത്തുന്നത്. എന്നാൽ, വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ചവർ കൂടുതൽ ഗ്രേസ് മാർക്കിനായി ഒാരോ ഇനത്തിനും വെവ്വേറെ സർട്ടിഫിക്കറ്റുകൾ നിർമിച്ചതായും സൂചനയുണ്ട്. കുട്ടികളുടെ ആവശ്യം കഴിഞ്ഞ ശേഷം വ്യാജ സർട്ടിഫിക്കറ്റുകൾ തിരിച്ചു വാങ്ങിയതായും പറയുന്നു. 2017 ആഗസ്റ്റ് 11 മുതൽ 14 വരെ പാലക്കാട്ട് നടന്ന 50ാം ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ മത്സരാർഥികൾക്ക് അനർഹമായി മാർക്ക് നൽകാൻ ടാർഗറ്റ് കാർഡിൽ കൃത്രിമം കാണിച്ചതിന് വ്യാജ സർട്ടിഫിക്കറ്റുകളിൽ ഒപ്പിട്ടിരിക്കുന്ന അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുടെ പേരിൽ കേസ് നിലവിലുണ്ട്. ഇൗ കേസിൽ ഹൈകോടതിയിൽനിന്ന് ഇദ്ദേഹം ജാമ്യം നേടിയിട്ടുണ്ട്. കേരളത്തിൽനിന്നുള്ള 169 കുട്ടികൾ സർട്ടിഫിക്കറ്റിനായി കാത്തിരിക്കുേമ്പാഴാണ് 12 കുട്ടികൾക്ക് മാത്രം അനധികൃതമായി സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്നത്. ആസിഫ് എ. പണയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.