വർക്കല: കടന്നു. നരിക്കല്ലുമുക്ക് തച്ചോട് റോഡിൽ കഴിഞ്ഞദിവസം വൈകീട്ട് 4.30നാണ് സംഭവം. റോഡരികിലൂടെ നടന്നുപോയ തച്ചോട് മിനി ഇൻഡസ്ട്രീസിന് സമീപം കാറ്ററിങ് നടത്തുന്ന ഉദയകുമാറിെൻറ മകൾ ആതിരയുടെ രണ്ടേകാൽ പവെൻറ മാലയാണ് കവർന്നത്. സമീപത്തെ ഒരു വീട്ടിൽ നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അേന്വഷണം ആരംഭിച്ചു. നരിക്കല് മുക്ക്-തച്ചോടു മേഖലയിൽ ബസ് സർവിസ് ഇല്ലാത്തതിനാൽ കിലോമീറ്റർ നടന്നാണ് വിദ്യാർഥികൾ ഉൾപ്പടെയുള്ളവർ ബസ് കയറാൻ നരിക്കല്ല് ജങ്ഷനിൽ എത്തുന്നത്. വീടുകൾ കുറവായ ഈ മേഖലയിൽ വിദ്യാർഥിനികളെയും സ്ത്രീകളെയും ബൈക്കിലും മറ്റും എത്തി ശല്യംചെയ്യുന്ന സംഭവങ്ങൾ ഏറിവരുന്നതായും നാട്ടുകാർ പറയുന്നു. പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.