ഇരവിപുരം: സംസ്ഥാന ബജറ്റിൽനിന്ന് അഞ്ച് കോടി രൂപ വിഹിതമായി അനുവദിച്ചതോടെ പൊതുമേഖല സ്ഥാപനമായ പള്ളിമുക്കിലെ മീറ്റർ കമ്പനി നവീകരണ പദ്ധതികൾക്കൊരുങ്ങുന്നു. സംസ്ഥാന വൈദ്യുതി ബോർഡിൽനിന്ന് 20.63 കോടി രൂപയുടെ എ.ബി സ്വിച്ചിെൻറ ഓർഡർ അടുത്തിടെ മീറ്റർ കമ്പനിക്ക് ലഭിച്ചിരുന്നു. യുദ്ധകാലാടിസ്ഥാനത്തിൽ ഇത് വിതരണം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. എൽ.ഇ.ഡി ലൈറ്റുകളും വാട്ടർ മീറ്ററുകളും സ്റ്റാർട്ടറുകളും കമ്പനി നിർമിക്കുന്നുണ്ട്. സർക്കാറിൽനിന്ന് സഹായം ലഭ്യമാവുന്ന മുറക്ക് കൂടുതൽ വികസന പദ്ധതികൾ നടപ്പാക്കാനാവുമെന്ന പ്രതീക്ഷയിലാണ് മാനേജ്മെൻറ്. ഇടത് സർക്കാർ അധികാരത്തിൽ വന്നശേഷം ഇത് രണ്ടാം തവണയാണ് മീറ്റർ കമ്പനിക്ക് പണം അനുവദിക്കുന്നത്. രണ്ടരക്കോടിരൂപ നേരത്തേ നൽകിയിരുന്നു. വ്യവസായ, വൈദ്യുതി വകുപ്പ് മന്ത്രിമാരടക്കമുള്ളവർ പലതവണ കമ്പനി സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് സ്ഥാപനത്തിെൻറ സുഗമമായ നടത്തിപ്പ് ലക്ഷ്യമിട്ട് ബജറ്റ് വിഹിതം ലഭ്യമായത്. സ്ഥലം എം.എൽ.എ എം. നൗഷാദും കമ്പനിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് ഇടപെടൽ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.