പരവൂർ: പുറ്റിങ്ങൽ ക്ഷേത്രത്തിൽ സ്റ്റേജ് തകർന്ന സംഭവത്തിൽ കരാറുകാരൻ പരവൂർ കുറുമണ്ടൽ സ്വദേശി ബാബു ഉണ്ണിത്താൻ പൊലീസിൽ കീഴടങ്ങി. ഇയാളിൽനിന്ന് വിശദമായ മൊഴി രേഖപ്പെടുത്തി. ജനുവരി 28നാണ് അറുപതടി വീതിയിലുള്ള ഇരട്ട സ്റ്റേജ് നിർമാണത്തിലിരിക്കെ തകർന്നുവീണ് 11 തൊഴിലാളികൾക്ക് പരിക്കേറ്റത്. സംഭവത്തിൽ പൊതുമരാമത്ത് -റവന്യൂ അധികൃതരുടെ അന്വേഷണം നടക്കുകയാണ്. നിർമാണത്തിന് അനുമതി നൽകിയിട്ടില്ലെന്ന് പരവൂർ നഗരസഭ പൊലീസിന് റിപ്പോർട്ട് നൽകി. സ്റ്റേജിെൻറ മേൽക്കൂരയുടെ കോൺക്രീറ്റ് നടക്കവെ തട്ടിെൻറ മുട്ടുകൾ തകർന്നാണ് അപകടമുണ്ടായത്. മതിയായ മുൻകരുതലുകളില്ലാതെ നിർമാണം നടത്തിയതിെൻറ പേരിൽ സിറ്റി പൊലീസ് കമീഷണറുടെ നിർദേശപ്രകാരം ബാബു ഉണ്ണിത്താനെതിരെ പൊലീസ് കേസെടുത്തിരുന്നു. അറസ്റ്റ് ചെയ്തശേഷം ഇയാളെ ജാമ്യത്തിൽവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.