'പുതിയ സഹകരണനയം ലോകത്തിന്​ മാതൃകയാവും'

ഇരവിപുരം: സഹകരണ കോൺഗ്രസിൽ അവതരിപ്പിക്കാൻ പോകുന്ന കേരളത്തി​െൻറ സഹകരണനയം ലോകത്തിന് മാതൃകയാവുമെന്ന് കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ് പറഞ്ഞു. 10, 11, 12 തീയതികളിൽ കണ്ണൂരിൽ നടക്കുന്ന എട്ടാമത് സഹകരണ കോൺഗ്രസി​െൻറ പതാക ജാഥക്ക് കൊല്ലൂർവിള സർവിസ് സഹകരണ ബാങ്കിന് മുന്നിൽ വിവിധ സഹകരണ ബാങ്കുകളും എൻ.എസ് സഹകരണ ആശുപത്രിയും ചേർന്ന് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലൂർവിള സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് അൻസാർ അസീസ് അധ്യക്ഷത വഹിച്ചു. എൻ.എസ് സഹകരണ ആശുപത്രി ഭരണ സമിതി പ്രസിഡൻറ് പി. രാജേന്ദ്രൻ, വൈസ് പ്രസിഡൻറ് മാധവൻപിള്ള, കരിങ്ങന്നൂർ മുരളി, മയ്യനാട് ആർ.സി ബാങ്ക് പ്രസിഡൻറ് ബാലചന്ദ്രൻ, വടക്കേവിള സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് അജിത് കുമാർ, കൊല്ലൂർവിള സർവിസ് സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങളായ അൻവറുദ്ദീൻ, സാദത്ത് ഹബീബ്, സുരേഷ് ബാബു, ബിന്ദു മധുസൂദനൻ, സെയ്ത്തൂൻ ബീവി, ഷാജിദാ നിസാർ, സഹകരണ വകുപ്പ് ജോയൻറ് രജിസ്ട്രാർ ഷീബാ ബീവി, ജില്ല ബാങ്ക് ജനറൽ മാനേജർ സുനിൽ ചന്ദ്രൻ, വിവിധ സഹകരണ ബാങ്കുകളുടെ സെക്രട്ടറിമാരായ പി.എസ്. സാനിയ, ബിനു ജേക്കബ്, എസ്.കെ. ശോഭ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.