കൊല്ലം: മുസ്ലിം വിരുദ്ധ നിലപാടുകളിൽനിന്ന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പിന്തിരിയണമെന്ന് നാഷനൽ മുസ്ലിം കൗൺസിൽ സംസ്ഥാന പ്രസിഡൻറ് എ. റഹിംകുട്ടി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മുസ്ലിം സമൂഹത്തിനെതിരായ സമീപനം തിരുത്താൻ സംഘ്പരിവാറും തയാറാവണം. ചർച്ചകൾ നടത്താതെ മുസ്ലിം വിവാഹ സംബന്ധമായ സുപ്രധാന നിയമം കൊണ്ടുവന്ന കേന്ദ്ര നിലപാട് ദുരുപദിഷ്ടമാണ്. ഇതരസമുദായങ്ങൾക്ക് വിവിധ തീർഥാടനങ്ങൾക്ക് സബ്സിഡി തുടരുേമ്പാൾ ഹജ്ജ് സബ്ഡിസി മാത്രം സർക്കാർ നിർത്തലാക്കുകയായിരുന്നു. കേരളത്തിൽ വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട സർക്കാർ, നരേന്ദ്രൻ കമീഷൻ ശിപാർശപ്രകാമുള്ള ബാക്ക് ലോഗ് തസ്തിക നികത്തുന്നതിന് നടപടി സ്വീകരിക്കുന്നില്ല. അറബിക് സർവകലാശാല യാഥാർഥ്യമാക്കണമെന്ന ആവശ്യവും അവഗണിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. വാർത്തസേമ്മളനത്തിൽ ഡോ. എം.എ. സലാം, ജെ.എം. അസ്ലം, സലിം മഞ്ചിലി, എം. ഇബ്രാഹിംകുട്ടി, എസ്.എം. അബ്ദുൽഖാദർ, ഇ.െഎഷാബീവി, എ. മുംതാസ് ബീഗം എന്നിവർ പെങ്കടുത്തു. 'ചെറുകിട കശുവണ്ടി ഫാക്ടറികൾ സംരക്ഷിക്കണം' കൊല്ലം: പ്രതിസന്ധിനേരിടുന്ന ചെറുകിട കശുവണ്ടി ഫാക്ടറികൾ സംരക്ഷിക്കാൻ സർക്കാർ ഇടപെടണമെന്ന് കേരള കാഷ്യൂ വർക്കേഴ്സ് പ്രോഗ്രസീവ് യൂനിയൻ (ടി.യു.സി.െഎ) ആവശ്യപ്പെട്ടു. ചെറുകിട സ്ഥാപനങ്ങളുടെ വായ്പകൾക്ക് മൊറേട്ടാറിയം പ്രഖ്യാപിച്ച് സമഗ്രസംരക്ഷണ പാക്കേജിന് രൂപംനൽകണം. പ്രസിഡൻറ് എം.കെ. ദിലീപ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.ജെ. സുരേഷ് ശർമ റിപ്പോർട്ട് അവതരിപ്പിച്ചു. ബി. രാജഗോപാലൻ, പി. ജയപ്രകാശ്, ഇ.കെ. ഷാജി, സരസ്വതി, സ്വർണമ്മ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.