സംസ്ഥാന ബജറ്റിൽ കൊല്ലത്തിന് പരിഗണന ലഭിച്ചു -എൻ. അനിരുദ്ധൻ കൊല്ലം: യു.ഡി.എഫ് ഭരണകാലത്ത് അവഗണന നേരിട്ട ജില്ലക്ക് സാമാന്യം നല്ല പരിഗണനയാണ് ഇത്തവണത്തെ സംസ്ഥാന സർക്കാർ ബജറ്റിൽ ലഭിച്ചതെന്ന് സി.പി.ഐ ജില്ല സെക്രട്ടറി എൻ. അനിരുദ്ധൻ അഭിപ്രായപ്പെട്ടു. ചവറ കെ.എം.എം.എല്ലിെൻറ വികസനത്തിനുള്ള പദ്ധതികൾ വലിയ പ്രതീക്ഷ നൽകുന്നു. കൊല്ലം കോർപറേഷെൻറ മലിനജല സംസ്കരണ പദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. ജില്ല ആശുപത്രിയുടെ വികസനം, കരുനാഗപ്പള്ളി, നീണ്ടകര, നെടുങ്ങോലം താലൂക്ക് ആശുപത്രികൾക്ക് നൽകിയ പരിഗണന എന്നിവയും സ്വാഗതാർഹമാണ്. നെടുങ്ങോലം ആശുപത്രിക്ക് ഡീഅഡിക്ഷൻ സെൻറർ ലഭിച്ചു. കൊല്ലം തുറമുഖത്തിന് പണം അനുവദിച്ചതും കുണ്ടറ സിറാമിക്സ്, കുണ്ടറ ടെക്നോപാർക്ക് തുടങ്ങിയവക്ക് അനുവദിച്ച സാമ്പത്തികസഹായവും ഏറെ ഗുണകരമാണ്. പ്രാഥമികാരോഗ്യകേന്ദ്രങ്ങൾക്കും ആശുപത്രികൾക്കും പ്രത്യേകപരിഗണന ലഭിക്കുന്നതിനുള്ള നിർദേശവുമുണ്ട്. ടൂറിസം, റോഡ് വികസനം എന്നിവക്കും ജില്ലക്ക് അർഹമായ പരിഗണന ലഭിച്ചിട്ടുണ്ട്. തീരദേശ പരിപാലനവുമായി ബന്ധപ്പെട്ട് നീക്കിെവച്ച 2000 കോടി രൂപയുടെ വികസനപദ്ധതി കൊല്ലം ജില്ലയുടെ തീരപ്രദേശങ്ങളിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്. കടുത്ത സാമ്പത്തികപ്രതിസന്ധി നിലനിൽക്കുന്ന ഇന്ത്യയിൽ അതിെൻറ ആഘാതത്തിെൻറ പ്രതിഫലനത്തിലാണ് കേരളവും. സാമ്പത്തികഞെരുക്കം ഉണ്ടെങ്കിലും സാമൂഹികക്ഷേമ പ്രവർത്തനങ്ങൾക്ക് കുറവ് വരുത്താതെയുള്ള ഒരു ബജറ്റാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.