ബജറ്റിൽ കൊല്ലം മണ്ഡലത്തിന് ലഭിച്ചത് മികച്ച പരിഗണന -എം. മുകേഷ് കൊല്ലം: സംസ്ഥാന ബജറ്റിൽ െകാല്ലം മണ്ഡലത്തിന് ലഭിച്ചത് മികച്ച പരിഗണനയാണെന്ന് എം. മുകേഷ് എം.എൽ.എ. കൊല്ലം തുറുമുഖത്തിെൻറ തുടർവികസനത്തിന് 24 കോടി രൂപ വകയിരുത്തിയത് നേട്ടമാണ്. കാത്ത്ലാബ്, ഓപറേഷൻ തുടങ്ങിയ സൗകര്യങ്ങളോട്കൂടിയ കാർഡിയോളജി വിഭാഗവും എമർജൻസി മെഡിസിൻ വിഭാഗവും ജില്ല ആശുപത്രിയിൽ വൈകാതെ ആരംഭിക്കും. ഓഖി ദുരിതാശ്വാസ പാക്കേജിെൻറ ഭാഗമായും ജില്ല ആശുപത്രിയുടെ നവീകരണം ഉൾപ്പെടുത്തിയിട്ടുണ്ട്. സ്കൂൾ നവീകരണ പാക്കേജിൽ മുളങ്കാടകം എച്ച്.എസ്.എസ്, ടൗൺ യു.പി.എസ് ഗേൾസ് ഹൈസ്കൂൾ എന്നിവക്ക് സഹായംലഭിക്കും. പൈതൃക സ്കൂളുകളുടെ നവീകരണത്തിനുള്ള പദ്ധതിയിൽ 150 വർഷം പഴക്കമുള്ള ഗവ. മോഡൽ ബോയ്സിന് പ്രത്യേകസഹായം ലഭ്യമായത് നേട്ടമാണ്. ഓഖി ദുരിതാശ്വാസ പാക്കേജിെൻറ ഭാഗമായി 900 കോടി രൂപയുടെ കിഫ്ബി പദ്ധതിയിൽ തീരദേശ മണ്ഡലമായ കൊല്ലത്തിന് മികച്ച പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊല്ലം എൻ.ജി.ഒ ക്വാർട്ടേഴ്സിന് ഫ്ലാറ്റ്, ജില്ല കോടതി സമുച്ചയം, തൃക്കരുവ-പനയം സമഗ്ര ഗ്രാമീണ കുടിവെള്ള പദ്ധതി, കൊല്ലം കനാൽ-പൈതൃക ജലപാത സൗന്ദര്യവത്കരണം, മണ്ഡലത്തിലെ പത്തോളം പ്രധാന റോഡുകളുടെ നവീകരണം എന്നിവക്ക് ബജറ്റ് വിഹിതം ലഭ്യമായ സാഹചര്യത്തിൽ തുടർപ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്നും മുകേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.