തെന്മല ഡാമിൽ തിരയിളക്കം ശക്തം; എക്കൽ സർവേ നിർത്തി

പുനലൂർ: കിഴക്കൻ മലയോരമേഖലയിൽ അനുഭവപ്പെടുന്ന ശക്തമായ കിഴക്കൻ കാറ്റിൽ തെന്മലയിലെ കല്ലട പരപ്പാർ ഡാമിൽ തിരയിളക്കം രൂക്ഷം. ഇതുകാരണം ഡാമിലെ എക്കൽ സർവേ തൽക്കാലത്തേക്ക് നിർത്തി. രണ്ടുദിവസമായി മേഖലയിൽ കാറ്റ് രൂക്ഷമാണ്. ഡാമി​െൻറ വൃഷ്ടിപ്രദേശത്തും ശക്തമായ കാറ്റുണ്ട്. ഇതുകാരണം ഡാമിലെ പലയിടത്തും വെള്ളം അരമീറ്റർവരെ ഉയരത്തിലാകുന്നുണ്ട്. കരയിലേക്ക് ശക്തമായി വെള്ളം കയറുകയും പലയിടത്തും കരയിടിഞ്ഞ് വെള്ളത്തിലേക്ക് പതിക്കുന്നുമുണ്ട്. കാറ്റും തിരയിളക്കവും കാരണം ജലാശയത്തിൽ ബോട്ട് ഓടിക്കാൻ കഴിയാത്ത അവസ്ഥയാണ്. തുടർന്നാണ് മൂന്നാഴ്ച മുമ്പ് തുടങ്ങിയ സർവേ നിർത്താൻ അധികൃതർ നിർബന്ധിതരായത്. എക്കലും മണ്ണും അടിഞ്ഞ് ഡാമി​െൻറ സംരക്ഷണശേഷി കുറഞ്ഞത് കണ്ടെത്താനാണ് ജലവിഭവവകുപ്പി​െൻറ പീച്ചിയിൽ നിന്നുള്ള വിദഗ്ധ സംഘം സർവേെക്കത്തിയത്. ഒരു മാസം തുടർച്ചയായി സർവേ നടത്താനായിരുന്നു തീരുമാനം. ഇതിനകം ഡാമി​െൻറ പകുതിയോളം ഭാഗത്ത് സർവേ പൂർത്തിയായി. ബോട്ടിൽ ഘടിപ്പിച്ചിരിക്കുന്ന അത്യാധുനിക യന്ത്രങ്ങളുടെ സഹായത്തൊടെയാണ് സർവേ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.