കശുവണ്ടി മേഖല: ​സർക്കാറുകളുടെ അവഗണനക്കെതിരെ 12ന്​ മാർച്ച്​

കൊല്ലം: കശുവണ്ടിത്തൊഴിലാളികളോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ അവഗണനക്കെതിരെ 12ന് ബഹുജന മാർച്ച് സംഘടിപ്പിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ പത്തിന് ഏഴുകോൺ ഇ.എസ്.െഎ ആശുപത്രിയിലേക്കാണ് മാർച്ച്. ഇ.എസ്.െഎ ചികിത്സമേഖലയിൽ നിന്നടക്കം കശുവണ്ടി തൊഴിലാളികൾ കടുത്തവിവേചനം നേരിടുന്ന സാഹചര്യത്തിലാണ് അവകാശങ്ങൾ നേടിയെടുക്കാൻ ജനപ്രതിനിധിയെന്ന നിലയിൽ സമരത്തിന് നേതൃത്വംനൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സൂപ്പർ സ്പെഷാലിറ്റി ചികിത്സക്ക് നിലവിലുണ്ടായിരുന്ന 78 ഹാജർ 156 ആക്കി ഉയർത്തിയ നടപടി പിൻവലിക്കുക, പെൻഷനായ തൊഴിലാളികൾക്കും സൂപ്പർ സ്പെഷാലിറ്റി ചികിത്സ ലഭ്യമാക്കുക, അടഞ്ഞുകിടക്കുന്ന ഫാക്ടറികളിലെ തൊഴിലാളികൾക്ക് ഇ.എസ്.െഎ ചികിത്സസൗകര്യം ലഭ്യമാക്കുക, ഇ.പി.എഫ് മിനിമം പെൻഷൻ വർധിപ്പിക്കുക തുടങ്ങി 23 ഇന ആവശ്യങ്ങളുന്നയിച്ചാണ് സമരം. കോർപറേറ്റ് താൽപര്യം സംരക്ഷിക്കുന്ന നയങ്ങൾ നടപ്പാക്കുന്നതി​െൻറ ഭാഗായി ഇ.പി.എഫ്, ഇ.എസ്.െഎ സംവിധാനങ്ങൾ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. കശുവണ്ടിമേഖലയുടെ പുനരുദ്ധാരണത്തിന് സഹായകമായ നിലപാടെടുക്കാൻ സംസ്ഥാന സർക്കാറും തയാറാവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വാർത്തസമ്മേളനത്തിൽ ഡി.സി.സി ഭാരവാഹികളായ സൂരജ് രവി, രാജേന്ദ്രപ്രസാദ് എന്നിവരും പെങ്കടുത്തു. റോട്ടറി 'ഹോപ്' പദ്ധതി കൊല്ലം: സർക്കാർ ആശുപത്രികളിലെ ഭൗതികസൗകര്യങ്ങൾ െമച്ചപ്പെടുത്തുന്നതിന് റോട്ടറി ഡിസ്ട്രിക്ട് 3211​െൻറ ആഭിമുഖ്യത്തിൽ പദ്ധതികൾ നടപ്പാക്കും. സ്ത്രീസുരക്ഷയും ക്ഷേമവും ലക്ഷ്യമിട്ട് സർക്കാർ ആശുപത്രികളിൽ മുലയൂട്ടൽ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതി​െൻറ ഉദ്ഘാടനം ശനിയാഴ്ച വിക്ടോറിയ ആശുപത്രിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക് രണ്ടിന് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ സുരേഷ് മാത്യു ഉദ്ഘാടനം ചെയ്യും. വിക്ടോറിയ ആശുപത്രിയിൽ അഞ്ച് കേന്ദ്രങ്ങളാണ് ആരംഭിക്കുന്നത്. വാർത്തസമ്മേളനത്തിൽ ചെയർമാൻ കെ. ശ്രീനിവാസൻ, കെ.എസ്. ശശികുമാർ, പ്രദീപ് ലാൽ, വിജു വിജയരാജൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.