പുനലൂർ: തീ പടർന്ന് ഏഴ് ഏക്കറോളം റബർ തോട്ടം നശിച്ചു. കരവാളൂർ മണലിൽ നീലാമ്മാൾ അക്വടേറ്റിന് സമീപത്തെ സ്വകാര്യവ്യക്തികളുടെ തോട്ടത്തിൽ വെള്ളിയാഴ്ച രാവിലെ 11 ഒാടെയാണ് തീ പിടിച്ചത്. ബി.ബി എസ്റ്റേറ്റ്, കരവാളൂർ മംഗലത്തിൽ വീട്ടിൽ ബൈജു, പൂത്തൂതടത്തിൽ ഷാജി എന്നിവരുടെ തോട്ടത്തിലാണ് തീ പിടിച്ചത്. ആദായമെടുക്കുന്നതും തൈമരങ്ങളും ഉൾെപ്പടെയാണ് കത്തിയത്. പുനലൂരിൽനിന്ന് അഗ്നിശമന സേന എത്തിയെങ്കിലും തോട്ടത്തിലേക്ക് വണ്ടി കയറാൻ കഴിയാത്തതിനാൽ തീ അണയ്ക്കാനായില്ല. തുടർന്ന്, തോട്ടത്തിലെ തൊഴിലാളികളും നാട്ടുകാരും ചേർന്ന് ഉച്ചയോടെ തീ അണക്കുകയായിരുന്നു. ഈ ഭാഗത്തുള്ള പാറ ക്വാറിയുടെ ഭാഗത്തുനിന്നാണ് തോട്ടത്തിലേക്ക് തീ പടർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.