ചാരിറ്റബിൾ ട്രസ്​റ്റ്​ രൂപവത്കരിച്ചു

ചാത്തന്നൂർ: എസ്.എൻ കോളജിലെ പൂർവ വിദ്യാർഥികളുടെ നവമാധ്യമ കൂട്ടായ്മ 'സ്മൃതികളിൽ ചാത്തന്നൂർ എസ്.എൻ കോളജി'​െൻറ നേതൃത്വത്തിൽ സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് കൈത്താങ്ങാകാൻ . പത്തനാപുരം ഗാന്ധിഭവൻ സ്ഥാപകൻ ഡോ. പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്തു. ചാത്തന്നൂർ ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. മാധ്യമ കൂട്ടായ്മയുടെ സ്ഥാപകൻ അനിൽ ആർ. നായർ, മാധ്യമ പ്രവർത്തകൻ സുനിൽ പട്ടത്താനം, ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. നിമ്മി, കാർട്ടൂണിസ്റ്റ് കൊട്ടിയം പാച്ചൻ, റിട്ട. പ്രഫസർമാരായ ശാന്ത, സുലഭ, ശ്രീകല, സൂസി, വിശ്വമോഹനൻ എന്നിവർ സംസാരിച്ചു. ശ്രീജ രാജീവ് സ്വാഗതവും കെ.എസ്.ഇ.ബി എക്സി. എൻജീനിയർ വി.വി. സുനിൽകുമാർ നന്ദിയും പറഞ്ഞു. ട്രസ്റ്റി​െൻറ പ്രവർത്തനങ്ങൾക്ക് സ്ഥിരമായ സാമ്പത്തിക അടിത്തറ ഉണ്ടാക്കുന്നതിനായി ഡി.ടി.പി ആൻഡ് ഫോട്ടോസ്റ്റാറ്റ് സ​െൻററും ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.