കൊല്ലം: ഇരവിപുരത്ത് കടൽവെള്ളം സംസ്കരിച്ച് കുടിവെള്ളം ഉൽപാദിപ്പിക്കുന്ന നൂതന പദ്ധതിയും കേൻറാൺമെൻറിൽ പാർക്കിങ് ഹബ്ബും ഫെസിലിറ്റി സെൻററും മുക്കംപൊഴിക്കര പാലം നിർമാണവും ഉൾപ്പെടെ സംസ്ഥാന ബജറ്റിൽ ഇരവിപുരം മണ്ഡലത്തിെൻറ ചിരകാലാഭിലാഷങ്ങൾക്ക് ചിറകേകുന്ന 900 കോടിയിലധികം രൂപയുടെ പദ്ധതികൾക്കാണ് അനുമതി ലഭിച്ചതെന്ന് എം. നൗഷാദ് എം.എൽ.എ പ്രസ്താവനയിൽ പറഞ്ഞു. മയ്യനാട്ട് സർക്കാർ ഐ.ടി.ഐ, മീറ്റർ കമ്പനിക്ക് അഞ്ച് കോടി സഹായവും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ബജറ്റിൽ പ്രഖ്യാപിച്ച ഇരവിപുരം മണ്ഡലത്തിലെ പദ്ധതികൾ ചുവടെ: കൊല്ലം ബീച്ച് മുതൽ മുക്കം പൊഴി വരെയുള്ള ഇരവിപുരം തീരത്ത് നിലവിലെ കടൽഭിത്തി ശക്തിപ്പെടുത്തലും പുതിയ കടൽഭിത്തി നിർമാണവും -50 കോടി *ലക്ഷ്മിതോപ്പ്, താന്നിയിൽ, കാക്കത്തോപ്പ് എന്നിവിടങ്ങളിൽ പുലിമുട്ട് നിർമാണം -19 കോടി സൂനാമി പുനരധിവാസകേന്ദ്രങ്ങളിൽ കുടിവെള്ള പദ്ധതികളും സിവറേജ് പ്ലാൻറുകളും സ്ഥാപിക്കൽ -50 കോടി മുക്കം പൊഴിയെയും പരവൂർ നഗരസഭയിലെ പൊഴിക്കരയെയും ബന്ധിപ്പിച്ച് പാലം നിർമാണം -100 കോടി മയ്യനാട് സി. കേശവൻ മെമ്മോറിയൽ ഗവ. ആശുപത്രിയിൽ എക്സ്റേ, സ്കാനിങ്, ഡയാലിസിസ് യൂനിറ്റ്, ക്യൂബിക് കൂളർ, ഫാർമസി, ഡോക്ടേഴ്സ് േക്വാർട്ടേഴ്സ് ഉൾപ്പെെട സൗകര്യങ്ങൾ ഏർപ്പെടുത്തൽ -10 കോടി കൊല്ലം കേൻറാൺമെൻറിൽ കൊല്ലം നഗരസഭയുടെ ലോറി യാർഡിൽ ആധുനിക സൗകര്യങ്ങളുള്ള പാർക്കിങ് ഹബ്ബും ഫെസിലിറ്റി സെൻററും സ്ഥാപിക്കൽ -50 കോടി കിളികൊല്ലൂർ ആറ് ആഴം കൂട്ടി സഞ്ചാരയോഗ്യമാക്കലും സംരക്ഷണഭിത്തി നിർമാണവും ബലപ്പെടുത്തലും -10 കോടി മയ്യനാട് പഞ്ചായത്ത് ഇൻഡോർ സ്റ്റേഡിയം നിർമാണം -10 കോടി ഉമയനല്ലൂർ ഏലായിലെ ഉമയനല്ലൂർ ചിറയും കോവൂർ ചിറയും മണ്ണ് നീക്കം ചെയ്ത് വൃത്തിയാക്കലും പമ്പ് ഹൗസുകളുടെ പുനരുദ്ധാരണവും -10 കോടി മേവറം പീടികമുക്ക് - വെള്ളാപ്പിൽമുക്ക് - കാക്കോട്ടുമൂല റോഡ് പ്രവൃത്തി -നാല് കോടി പുളിയത്തുമുക്ക് വെണ്ടർ മുക്ക് റോഡ് പ്രവൃത്തി -നാല് കോടി മേടയിൽമുക്ക് അക്കരതെക്കെമുക്ക് റോഡ് പ്രവൃത്തി -നാല് കോടി അയത്തിൽ ജങ്ഷൻ വികസനം, സൗന്ദര്യവത്കരണം -10 കോടി മുണ്ടയ്ക്കൽ കൊണ്ടേത്ത് പാലം പുനർനിർമാണം (സ്ഥലമെടുപ്പ് ഉൾപ്പെടെ) -10 കോടി ലാൽബഹാദൂർ സ്റ്റേഡിയത്തിൽ സിന്തറ്റിക് ട്രാക് നിർമാണം, ഫ്ലഡ്ലൈറ്റ് സ്ഥാപനം, പവലിയൻ നിർമാണം, ആധുനിക ജിംനേഷ്യം സ്ഥാപിക്കൽ -20 കോടി താന്നി ടൂറിസം പദ്ധതിയുടെ സ്ഥാപനം -10 കോടി ചെമ്മാൻമുക്ക് ഡീസൻറ് ജങ്ഷൻ കെ.എസ്.ടി.പി റോഡിെൻറ സൗന്ദര്യവത്കരണം -10 കോടി കിളികൊല്ലൂർ സോണിൽ ഓറിയൻറ് ജങ്ഷനിൽ റെയിൽവേ അടിപ്പാത നിർമാണം (സ്ഥലമെടുപ്പ് ഉൾപ്പെടെ) -50 കോടി കിളികൊല്ലൂർ സോണിൽ കോയിക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂളിന് പുതിയ കെട്ടിട നിർമാണം -10 കോടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.