നവജീവനം ക്ലിനിക് ഉദ്ഘാടനം ഇന്ന്

കൊല്ലം: ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന കരൾ, പിത്താശയ രോഗങ്ങൾക്കുള്ള പ്രത്യേക ഹോമിയോ ചികിത്സ പദ്ധതിയായ 'നവജീവന'ത്തി​െൻറ ഉദ്ഘാടനം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ജില്ല ഹോമിയോ ആശുപത്രിയിൽ നടക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ജഗദമ്മ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡൻറ് എം. ശിവശങ്കരപ്പിള്ള അധ്യക്ഷത വഹിക്കും. ജില്ല മെഡിക്കൽ ഓഫിസർ (ഹോമിയോ) ഡോ. വി.കെ. പ്രിയദർശിനി പദ്ധതി വിശദീകരിക്കും. തേവള്ളിയിലെ ജില്ല ഹോമിയോ ആശുപത്രിയിൽ എല്ലാ വെള്ളിയാഴ്ചയും രാവിലെ ഒമ്പത് മുതൽ രണ്ടുവരെയാണ് നവജീവനം ക്ലിനിക് പ്രവർത്തിക്കുക. അലർജി രോഗങ്ങൾക്കുള്ള സ്വാസ്ഥ്യം ക്ലിനിക് എല്ലാ ബ്ലോക്കുകളിലെയും തെരഞ്ഞെടുത്ത ഹോമിയോ ഡിസ്പെൻസറികളിൽ ആരംഭിച്ചിരുന്നു. തേവള്ളി ജില്ല ഹോമിയോ ആശുപത്രിയിലെ സ്വാസ്ഥ്യം ക്ലിനിക്കി​െൻറ ഉദ്ഘാടവും ശനിയാഴ്ച നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.