സി.പി.എം അംഗത്വത്തിൽ വർധന ^ആനാവൂർ

സി.പി.എം അംഗത്വത്തിൽ വർധന -ആനാവൂർ തിരുവനന്തപുരം: ആറ്റിങ്ങലിൽ നടന്ന ജില്ല സമ്മേളനശേഷം 22-ാം പാർട്ടി കോൺഗ്രസിലേക്കെത്തുന്ന മൂന്ന് വർഷം തലസ്ഥാന ജില്ലയിൽ സി.പി.എമ്മിന് ബഹുജനാടിത്തറ വിപുലീകരിക്കാനായതായി ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. അംഗത്വത്തിലും മുന്നേറ്റമുണ്ടായി. ആറ്റിങ്ങൽ ജില്ല സമ്മേളനകാലത്ത് പാർട്ടി അംഗത്വം 35383 ആയിരുന്നു. ഇപ്പോൾ 40,400 പേർ പാർട്ടി അംഗങ്ങളായി. 5017 പേരുടെ വർധനയാണുണ്ടായത്. ആറ്റിങ്ങൽ സമ്മേളനത്തിൽ ജില്ലയിൽ 18 ഏരിയ കമ്മിറ്റികളും 165 ലോക്കൽ കമ്മിറ്റികളും 2321 ബ്രാഞ്ചുകളുമായിരുന്നു. ഈ സമ്മേളനകാലത്ത് ഏരിയ കമ്മിറ്റികൾ 19, ലോക്കൽ കമ്മിറ്റികൾ 167, ബ്രാഞ്ചുകൾ 2570 എന്നിങ്ങനെയായി വളർെന്നന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.