കൊല്ലം: റെയിൽവേ സ്റ്റേഷൻ പരിസരത്ത് എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ . പള്ളിമുക്ക് പെരുമന തൊടിയിൽ വീട്ടിൽ സെയ്ദലി ബാസിത്(21), കൊട്ടിയം വലിയവിള വീട്ടിൽ അൽഅമീൻ (19), അയത്തിൽ മനക്കര പടിഞ്ഞാറ്റതിൽ വീട്ടിൽ ഫൈസൽ (19), പുന്നപ്ര കളരിക്കൽ ക്ഷേത്രത്തിന് സമീപം അഞ്ചിൽ വീട്ടിൽ നിയാസ് (36), അമ്പലപ്പുഴ ഫാത്തിമ മൻസിലിൽ ആരിഫ് (31) എന്നിവരാണ് പിടിയിലായത്. ഇവർ തമിഴ്നാട്ടിലെ ദിണ്ഡിഗലിൽ നിന്നുമാണ് കഞ്ചാവ് കേരളത്തിലേെക്കത്തിച്ചത്. ഇവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഇരവിപുരം എസ്.ഐയെ ആക്രമിച്ച കേസിലും പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസിലും കൊലക്കേസിലും പ്രതിയാണ് സെയ്ദലി ബാസിത്. നിയാസ്, ആരിഫ് എന്നിവർ ക്വട്ടേഷൻ സംഘാംഗങ്ങളാണ്. ആന പാപ്പാനായ അൽ അമീൻ ഉത്സവങ്ങൾ മറയാക്കിയാണ് കഞ്ചാവ് വിൽപന നടത്തിയിരുന്നത്. കോടതിയിൽ ഹാജരാക്കിയ അഞ്ച് പ്രതികളെയും റിമാൻഡ് ചെയ്തു. എക്സൈസ് സി.ഐ വി. രാജേഷ്, ഇൻസ്പെക്ടർ എം. കൃഷ്ണകുമാർ, പ്രവൻറീവ് ഓഫിസർമാരായ ബി. ദിനേശ്, ഷിഹാബുദ്ദീൻ, വിധുകുമാർ, ഗോപൻ, സുരേഷ് ബാബു, ഷാഡോ ടീമംഗങ്ങളായ ബിജുമോൻ, പ്രസാദ് കുമാർ, അരുൺ ആൻറണി, എവേഴ്സൻ ലാസർ, സോണി, അനീഷ്, സുനിൽ, ജയകൃഷ്ണൻ, അഖിൽ, ജ്യോതി, വിജിൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.