ലാഭപ്രഭ എല്‍.ഇ.ഡി ബള്‍ബുകള്‍ വിതരണം തുടങ്ങി

കിളികൊല്ലൂര്‍: കെ.എസ്.ഇ.ബി ലാഭപ്രഭ പദ്ധതി പ്രകാരം എൽ.ഇ.ഡി ബള്‍ബുകളുടെ വിതരണം പുനരാരംഭിച്ചു. നിലവില്‍ ബള്‍ബ് വാങ്ങാത്തവര്‍ക്കാണ് വിതരണംചെയ്യുക. ബില്ലിനോടൊപ്പം നേരത്തെ 130 രൂപ നല്‍കുമ്പോള്‍ ഒമ്പത് വാട്ട്സി​െൻറ രണ്ട് എൽ.ഇ.ഡി ബള്‍ബുകളാണ് നല്‍കിയിരുന്നത്. ഇപ്പോൾ മിക്ക സെക്ഷനിലും ആവശ്യത്തിന് ബള്‍ബുകൾ എത്തിയതിനാൽ മുമ്പ് രണ്ട് ബള്‍ബ് നല്‍കിയിടത്ത് ഇപ്പോള്‍ 650 രൂപക്ക് 10 ബള്‍ബുകള്‍ വീതം നൽകുന്നുണ്ട്. ഇതോടൊപ്പം മുമ്പ് വാങ്ങിയതില്‍ കേടായ ബള്‍ബുകള്‍ മാറ്റിക്കൊടുക്കുകയും ചെയ്യുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.