റോഡരികിലെ കുളത്തിൽ വിസർജ്യമാലിന്യം ഒഴുക്കി

ചവറ: . പന്മന നടുവത്തുചേരി വാർഡിലെ മനയിൽ റോഡിൽ ഗ്രാമ കേന്ദ്രത്തിനരികിലെ കുളത്തിലാണ് മനുഷ്യവിസർജ്യം ഒഴുക്കിയത്. ബുധനാഴ്ച പുലർച്ചെയാണ് വാഹനത്തിൽ വിസർജ്യമാലിന്യം തള്ളിയതെന്ന് കരുതുന്നു. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് പഞ്ചായത്തധികൃതർ ആരോഗ്യവകുപ്പ് ജീവനക്കാർ എന്നിവർ സ്ഥലത്തെത്തി. രാത്രികാലങ്ങളിൽ ഇടറോഡുകൾ, വയലുകൾ കുളങ്ങൾ എന്നിവിടങ്ങളിൽ വാഹനങ്ങളിലെത്തിക്കുന്ന മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്. പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നാവശ്യത്തിലാണ് നാട്ടുകാർ. തെരഞ്ഞെടുപ്പുകളിൽ സംവരണപ്രശ്നം ഉയർത്തിക്കൊണ്ടുവരും -പി. രാമഭദ്രൻ കൊല്ലം: സാമുദായികസംവരണ വിഷയം ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലും പാർലമ​െൻറ് തെരഞ്ഞെടുപ്പിലും മുഖ്യവിഷയമായി ഉയർത്തിക്കൊണ്ടുവരുമെന്ന് കെ.ഡി.എഫ് സംസ്ഥാന പ്രസിഡൻറ് പി. രാമഭദ്രൻ പറഞ്ഞു. സംവരണസംരക്ഷണ ഏകോപനസമിതി സംസ്ഥാന പ്രതിനിധി സമ്മേളനവും 'സംവരണത്തിലെ രാഷ്ട്രീയ പ്രസക്തി' വിഷയത്തെക്കുറിച്ചുള്ള സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദലിത് -പിന്നാക്ക ജനവിഭാഗങ്ങളുടെ സംവരണം ഇന്ത്യയിലെ പ്രധാനദേശീയ രാഷ്ട്രീയ പ്രശ്നമാണ്. അതിനെ സാമുദായിക വിഷയമായി ചുരുക്കാനുള്ള മുഖ്യധാര രാഷ്ട്രീയപാർട്ടികളുടെ നിലപാട് ചരിത്രവസ്തുതകൾക്ക് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു സംവരണസമുദായ ഏകോപനസമിതി സംസ്ഥാന പ്രസിഡൻറ് മോഹൻ ശങ്കർ അധ്യക്ഷത വഹിച്ചു. ജനറൽ സെകട്ടറി എ. റഹീംകുട്ടി, എം.എ. സമദ്, എസ്. പ്രഹ്ലാദൻ, അരുൺ മയ്യനാട്, സലീം ചാത്തിനാംകുളം, ജെ.എം. അസ്ലം, ഇ.കെ. സിറാജുദ്ദീൻ, ഡോ. മേഴ്സി ബാലചന്ദ്രൻ, തോപ്പിൽ ബദറുദ്ദീൻ, സി.എ. ഹാഷിം, കെ. ശിവശങ്കരൻ, എൻ. ശ്രീനിവാസൻ, എസ്.എം. അബ്ദുൽ ഖാദർ, ഇ. ഐഷാ ബീവി, കാവുവിള ബാബുരാജൻ, പി. പ്രദീപ്, അബ്ദുൽ ജലീൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.