തിരുവനന്തപുരം: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ സംഘടിപ്പിച്ച പ്രഥമ സെന്‍ട്രല്‍ സ്കൂള്‍ കായികമേളയില്‍ 105 പോയേൻറാടെ എറണാകുളം ഓവറോള്‍ ചാമ്പ്യന്മാരായി. കോഴിക്കോട് 65 പോയൻറുമായി രണ്ടും 56 പോയൻറ് നേടി തൃശൂര്‍ മൂന്നും സ്ഥാനങ്ങളിലെത്തി. കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂൾ, 36.33 പോയേൻറാടെ സ്കൂളുകളുടെ നിരയില്‍ ഒന്നാമതെത്തി. എറണാകുളം വാഴകുളം കാര്‍മല്‍ പബ്ലിക് സ്കൂളും തിരുവനന്തപുരം മുക്കോലയ്ക്കല്‍ സെൻറ് തോമസ് െറസിഡന്‍ഷ്യല്‍ സ്കൂളും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. അണ്ടര്‍- 14 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എറണാകുളം നേവി ചില്‍ഡ്രന്‍ സ്കൂളിലെ രാജ്കുമാറിനെ മികച്ച അത്ലറ്റായി െതരഞ്ഞെടുത്തു. അണ്ടര്‍- 17 ആണ്‍കുട്ടികളില്‍ തിരുവനന്തപുരം സെൻറ് തോമസ് സെന്‍ട്രല്‍ സ്കൂളിലെ റോബിന്‍ പെരേരയും അണ്ടര്‍- 14 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാട് നീലഗിരി പബ്ലിക് സ്കൂളിലെ കെ. ആരതിയും അണ്ടര്‍- 17 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കൊല്ലം സെൻറ് ജോര്‍ജ് സെന്‍ട്രല്‍ സ്കൂളിലെ എന്‍.എസ്. നൗഫിയും മികച്ച താരങ്ങളായി. ഓരോ വിഭാഗത്തിലും മുന്നിലെത്തിയ ജില്ലകള്‍, പോയൻറ് ക്രമത്തിൽ: അണ്ടര്‍- 14 പെണ്‍കുട്ടികള്‍ എറണാകുളം (26), തൃശൂർ (12), പാലക്കാട് (11) അണ്ടര്‍- 17 പെണ്‍കുട്ടികള്‍- എറണാകുളം (31), കോഴിക്കോട് (18), തൃശൂർ (10) അണ്ടര്‍- 17 ആണ്‍കുട്ടികള്‍- എറണാകുളം (38), തൃശൂർ (19), മലപ്പുറം (16), അണ്ടര്‍- 14 ആണ്‍കുട്ടികള്‍- കോഴിക്കോട് (26), തൃശൂര്‍ (15), എറണാകുളം (10). സംസ്ഥാന സെൻട്രൽ സ്കൂൾസ് സ്പോർട്സ് മേളയിൽ അടുത്തവർഷം മുതൽ ഗെയിംസ് ഇനങ്ങൾ കൂടി ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സ്കൂൾ കായികമേഖലയിൽ വലിയൊരു ചുവടുെവപ്പാണ് മത്സരങ്ങളെന്ന് പ്രഥമ മേള ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. സി.ബി.എസ്.ഇ മാനേജ്മെൻറ് അസോ. സംസ്ഥാന സെക്രട്ടറി ഡോ. ഇന്ദിര രാജൻ അധ്യക്ഷത വഹിച്ചു. കേരള സ്പോർട്സ് കൗൺസിൽ സെക്രട്ടറി ടി.പി. ദാസൻ സ്വാഗതം പറഞ്ഞു. സ്പോർട്സ് കൗൺസിൽ സെക്രട്ടറി സഞ്ജയൻ കുമാർ, സംഘാടക സമിതി ട്രഷറർ ജി. രാജ്മോഹൻ, തിരുവനന്തപുരം സബ് കലക്ടർ ഡോ. ദിവ്യ എസ്.അയ്യർ എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.